
ക്രൈസ്റ്റ്ചർച്ച്
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ഞായറാഴ്ച ഓസ്ട്രേലിയയെ നേരിടും. ഇംഗ്ലണ്ട് സെമിയിൽ 137 റണ്ണിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു.
സ്കോർ: ഇംഗ്ലണ്ട് 8–-293, ദക്ഷിണാഫ്രിക്ക 156 (38)
ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയ ഓപ്പണർ ഡാനിയല്ലെ വയറ്റാണ് (129) കളിയിലെ താരം. സോഫിയ ഡങ്ക്ലി 60 റണ്ണടിച്ചു. ആറ് വിക്കറ്റെടുത്ത സ്പിന്നർ സോഫി എകിൾസ്റ്റോണാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 30 റൺ നേടിയ മിഗ്നൻ ഡു പ്രീസാണ് ദക്ഷിണാഫ്രിക്കയുടെ ഉയർന്ന സ്കോറുകാരി.
ഇംഗ്ലണ്ടിന്റെ എട്ടാം ഫൈനലാണ്. കഴിഞ്ഞതവണയടക്കം നാല് കിരീടം നേടി. മൂന്നുതവണ റണ്ണറപ്പായി. ഇക്കുറി ആദ്യ മൂന്ന് കളി തോറ്റശേഷമാണ് ഇംഗ്ലീഷുകാരുടെ തിരിച്ചുവരവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]