
ആലുവ: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമന സേനയുടെ പരിശീലനം. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്നിശമന സേനാംഗങ്ങള്‍ പങ്കെടുത്ത് പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്കിയ റെസ്ക്യൂ ആന്‍ഡ് റിലീഫ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്നിശമന സേനയെത്തിയത്.
സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം അതേവേദിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് യൂണിഫോമിലെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്കി. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരിലാണ് റസ്ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്‍കിയത്. പുനരുജ്ജീവന ചികിത്സ, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓപ്പറേഷന് തുടങ്ങിയ മേഖലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്.
രാഷ്ട്രീയ സംഘടനകള്‍ ഉള്‍പ്പെടെ വേദിയില്‍ ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നിരിക്കെയാണ് മതമൗലിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. ആലുവ പ്രയദര്‍ശിനി മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ റെസ്ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ ചടങ്ങിലാണ് അഗ്നിശമന സേന ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് തുടങ്ങിയവര്‍ പരിശീലനം നല്‍കിയത്.
പരിശീലകര്‍ക്കുള്ള ഉപഹാരവും ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നു ഇവര്‍ സ്വീകരിച്ചു. സന്നദ്ധസംഘടനകള്‍, റസിഡന്റ്സ് അസോസിയേഷന്, വിവിധ എന്‍ജിഒകള്‍ എന്നിവയുടെ വേദികളില്‍ പരിശീലനം നല്‍കാറുണ്ടെങ്കിലും രാഷ്ട്രീയ സംഘടനകളുടെ വേദിയില്‍ അതിന് അനുവാദമില്ല്. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് പോപ്പുലര്‍ ഫ്രണ്ട് വേദിയില്‍ പങ്കെടുത്ത് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് അഗ്നിശമനസേന മേധാവി ബി. സന്ധ്യ ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]