
കോട്ടയം> കടുത്തുരുത്തി മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് കാണാനെത്തിയ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ് മരിച്ചത്.
കൊടുങ്ങല്ലൂര്‍ ഓറ എഡിഫൈ ഗ്ലോബല്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് .വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത് .കൂട്ടുകാരുമൊത്ത് പാര്‍ക്കില്‍ നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ വെള്ളിയാഴ്ച നടക്കും.മൃതദേഹം മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് മിഷന് ആശുപത്രി മോര്‍ച്ചറിയില്‍ .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]