
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇ-2 ഗ്രേഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയായി ഒരു വർഷത്തെ പരിശീലന കം പ്രൊബേഷനിൽ 60,000 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും. ഗെയിൽ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് gailonline.com എന്ന ഗെയ്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
47 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇ-2 ഗ്രേഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയായി ഒരു വർഷത്തെ പരിശീലന കം പ്രൊബേഷനിൽ 60,000 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും.
60,000 – 1,80,000 രൂപയാണ് ശമ്പള സ്കെയിൽ. ഒഴിവുകളുടെ വിശദാംശങ്ങൾ
എക്സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ): 20
എക്സിക്യൂട്ടീവ് ട്രെയിനി (സിവിൽ): 11 തസ്തികകൾ
എക്സിക്യൂട്ടീവ് ട്രെയിനി (ഗെയിൽടെൽ ടിസി/ടിഎം): 8
എക്സിക്യൂട്ടീവ് ട്രെയിനി (ബിഐഎസ്): 8
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ആറിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും.
സീനിയര്‍ റസിഡന്റ് യോഗ്യത എംബിബിഎസും ബന്ധപ്പെട്ട വിഷയത്തില്‍ പിജി/ടിസിഎംസി – രജിസ്ട്രേഷനും.
പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകള്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം എസ്.എസ്.എല്‍.സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കില്‍ പ്രായം തെളിയിക്കുന്ന തത്തുല്യം.
എംബിബിഎസ് ബിരുദം, പിജി സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്, വിലാസം തെളിയിക്കുന്നതിന് ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
അഭിമുഖം
തിരുവനന്തപുരം കരിക്കകം സർക്കാർ ഹൈസ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 28 രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
അഭിമുഖം
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), സ്പോർട്സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് മാർച്ച് രണ്ട് രാവിലെ 11 മണിക്കാണ് അഭിമുഖം.
ബിഎഎംഎസ്, എം.ഡി (കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പി.ജി ഉള്ളവരേയും പരിഗണിക്കും.
ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികയിലേക്ക് മാർച്ച് മൂന്ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. പത്താംക്ലാസ് ജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് ജയം എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. The post ശമ്പളം 60,000 മുതൽ 1,80,000 രൂപ വരെ: ഗെയിൽ ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു, 47 ഒഴിവുകൾ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]