
ജയ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയ്ക്ക് സമീപം കിടന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം.
ആശുപത്രി വാര്‍ഡിന് പുറത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയുടെ വാര്‍ഡിനുള്ളില്‍ രണ്ട് നായകള്‍ കയറിയതായും അവയിലൊന്ന് കൈക്കുഞ്ഞിനെ കടിച്ചുപോകുന്നത് സിസിടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ അച്ഛന്റെ ചികിത്സയ്ക്കായാണ് അമ്മയും മക്കളും ആശുപത്രിയിലെത്തിയത്. മൂന്ന് കുട്ടികളോടൊപ്പം രോഗിയെ പരിചരിച്ച യുവതി ഉറങ്ങിപ്പോയ സമയത്താണ് സംഭവം.
ആ സമയത്ത് വാര്‍ഡില്‍ ആശുപത്രി ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം, തന്നെ അറിയിക്കാതെ ആശുപത്രി അധികൃതര്‍ തന്റെ ഭാര്യയെ കൊണ്ട് വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങിയതായും അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതായും കുട്ടിയുടെ പിതാവ് ആരോപിച്ചു. തിങ്കളാഴ്ചയാണ് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാര്‍ഡിനുള്ളില്‍ നിരവധി നായകള്‍ ഉണ്ടായിരുന്നു. അവയെ താന്‍ ആട്ടിയോടിച്ചു.
പുലര്‍ച്ചെ ഭാര്യ എഴുന്നേറ്റ് നോക്കുമ്പോള്‍ നായകള്‍ കുട്ടിയെ കടിച്ചുകീറുന്നതാണ് കണ്ടതെന്നും പിതാവ് പറഞ്ഞു. തനിക്ക് അവസാനമായി അവന്റെ മുഖം പോലും കാണാന്‍ കഴിഞ്ഞില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
The post അമ്മയ്ക്കൊപ്പം കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]