
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിദേശിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് മ്യാന്മര് സ്വദേശിനിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കാളിന്ദി കുഞ്ച് മേഖലയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പമാണ് മ്യാന്മര് സ്വദേശിനി ഡല്‍ഹിയില്‍ എത്തിയത്. മകളുടെ ചികിത്സയുടെ ഭാഗമായാണ് ദമ്പതികള്‍ ഡല്‍ഹിയിലെത്തിയത്. തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വച്ചാണ് യുവതിയെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് യുവതിയെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചു. അബോധാവസ്ഥയിലായിരുന്ന യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത് എന്ന് പൊലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
The post മകളുടെ ചികിത്സയ്ക്കായി മ്യാന്മറില് നിന്നെത്തി, വിദേശിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; അന്വേഷണം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]