പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് പുതിയ മുന്നേറ്റങ്ങൾക്കുള്ള ആഹ്വാനവുമായി CPIM സംസ്ഥാന സമ്മേളനത്തിന് പ്രൗഢമായ തുടക്കം.
മുതിർന്ന നേതാവ് ആനത്തലവട്ടം ആതന്ദൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്.
കേന്ദ്ര കമ്മിറ്റിയംഗം EP ജയരാജൻ താൽക്കാലിക അധ്യക്ഷനായി. മന്ത്രി P രാജീവ് സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
ഭാവി കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന വികസന നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പ്രവർത്തന റിപ്പോർട്ടിനൊപ്പം ഈ നയരേഖയും സമ്മേളനം പ്രത്യേകമായി ചർച്ച ചെയ്യും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]