പുതിയ അധ്യയനവർഷം മുതൽ 6 വയസ്സു തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പു തുടങ്ങി.
നിലവിൽ സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോൾ ഇൗ ഇളവു പറ്റില്ല.
നിലവിൽ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിർബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.
കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് 1 മുതൽ 5 വരെ ക്ലാസുകൾ പ്രൈമറിയും 6 മുതൽ 8 വരെ യുപിയും 9,10 ക്ലാസുകൾ ഹൈസ്കൂൾ വിഭാഗവുമാണ്. 9 മുതൽ 12 വരെ ക്ലാസുകൾ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശമുണ്ട്. കേരളത്തിൽ ഹൈസ്കൂൾ– ഹയർ സെക്കൻഡറി ഏകീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]