
ബോളിവുഡിലെത്തും മുമ്പുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് സണ്ണി ലിയോണി. മലയാളികൾക്കിടയിൽ സണ്ണി ലിയോണിക്കുള്ള ഫാൻപവറും സ്വാധീനവും മുമ്പും വാർത്തയായിട്ടുണ്ട്.
ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയ്ക്ക് മലയാളികൾ നൽകിയ കരുതലാണ് ശ്രദ്ധനേടുന്നത്. വിഡിയോയിൽ സണ്ണിയുടെ കാൽ മുറിഞ്ഞ് ചോര വരുന്നത് കാണാം.
ഷൂട്ടിങ്ങിനിടയിൽ പറ്റിയ മുറിവിൽ കഴുകി മരുന്ന് വയ്ക്കുകയാണ് സണ്ണിയും കൂട്ടരും. വിഡിയോയെക്കാൾ കുടുതൽ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ കമന്റ് സെക്ഷനാണ്.
മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടെ. കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്നത് മുതൽ അമ്പലത്തിൽ മുറിവ് സംഹാര പൂജ നടത്തുന്നത് വരെ കമന്റ് സെക്ഷനിൽ നിന്ന് വായിക്കാം.
സ്നേഹത്തോടെയുള്ള ശാസനകളും കാണാം. “ഒരു തുള്ളി കണ്ണിരുടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല”, “എല്ലാ ഇന്ത്യൻ ആൺകുട്ടികളുടെ നെഞ്ചിലും മുറിവ് പറ്റിയ നിമിഷം”, “നാളെ കേരളത്തിൽ ഹർത്താൽ”, “ഇന്ന് അമ്പലത്തിൽ മുറിവ് സംഹാര പൂജ ഞാൻ നടത്തിയിരിക്കും”, “എന്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ എനിക്ക് ഇത് ഒകെ എന്ത് വിഷമം ആകുന്നുണ്ട് എന്ന് അറിയാമോ,തമ്പായി വേഗം മുറിവ് മറ്റും കെട്ടോ”, എന്നിങ്ങനെ നീളുന്നു കമന്റുകൾ.
View this post on Instagram https://www.instagram.com/reel/CoEgW61Dh0i/?igshid=YmMyMTA2M2Y= A post shared by Sunny Leone (@sunnyleone) The post ‘ശ്രദ്ധിക്കണ്ടേ വാവേ’; സണ്ണി ലിയോണിയുടെ മുറിവ് കണ്ട് ഹൃദയം തകർന്ന് മലയാളികൾ; ഹർത്താൽ മുതൽ മുറിവ് സംഹാര പൂജ വരെ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]