
സ്വന്തം ലേഖകൻ
ഷംലി(ഉത്തര്‍പ്രദേശ്):
അവിഹിത ബന്ധം എതിര്‍ത്ത ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭാര്യ. ആറുവയസ്സുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍,ആത്മഹത്യയാണെന്ന് വരുത്തി തീർത്ത സംഭവം കൊലപാതകമെന്ന് കണ്ടെത്തി.കേസില്‍ ഭാര്യക്കും കാമുകനും ജയില്‍ ശിക്ഷ വിധിച്ച് കോടതി.ഉത്തർപ്രദേശിലാണ് സംഭവം.
37കാരിയായ രാജേഷ് ദേവി,39കാരനായ കാമുകന് പ്രദീപ് കുമാര്‍ എന്നിവരെയാണ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.രാജേഷ് ദേവിയുടെ ആറുവയസ്സുകാരനായ മകന് കാര്‍ത്തികേയ് സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ. 2018ലാണ് കേസിനാസ്പദമായ സംഭവം.ജൂണ്‍ 12നാണ് ധരംവീര്‍ സിങ് എന്ന യുവാവ് കൊല്ലപ്പെട്ടത്.അവിഹിത ബന്ധം എതിര്‍ത്തതിന് കാമുകന്റെ സഹായത്തോടെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ വീടിന്റെ വാതിലില്‍ കെട്ടിത്തൂക്കി.ആറുവയസ്സുകാരനായ മകന് ഇവരുടെ ക്രൂരകൃത്യത്തിന് സാക്ഷിയായി.ഇപ്പോള്‍ 11 വയസ്സുകാരനായ കുട്ടി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.ഖേക്രയില്‍ അമ്മായിയോടൊപ്പമാണ് കുട്ടി താമസിക്കുന്നത്. ക്രൂരകൃത്യം കുട്ടി ആദ്യം മുത്തച്ഛനോടും പിന്നീട് പൊലീസിനോടും വിവരിച്ചു.കോടതിയിലും കുട്ടി മൊഴിയില്‍ ഉറച്ചുനിന്നു.
അച്ഛനെ കൊലപ്പെടുത്തിയ അന്നു മുതല്‍ തന്റെ മനസ്സില്‍ അമ്മ മരിച്ചെന്ന് കുട്ടി പറഞ്ഞു.ഇത്തരം കൊലപാതകികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ താന്‍ പൊലീസുകാരനാകുമെന്നും കുട്ടി പറഞ്ഞു. സംഭവദിവസം സഹോദരങ്ങളോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടി ശബ്ദം കേട്ട് എണീറ്റ് നോക്കിയപ്പോള്‍ അമ്മ അച്ഛന്റെ കാലുകള്‍ പിടിച്ചുവെക്കുന്നതും മറ്റൊരാള്‍ തലയിണ അച്ഛന്റെ മുഖത്തമര്‍ത്തുന്നതുമാണ് കണ്ടത്.
ഭയം കൊണ്ട് തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.പിന്നീട് താന്‍ മുത്തച്ഛനോട് വിവരം പറഞ്ഞു.അഞ്ച് മാസത്തിന് ശേഷമാണ് കേസ് എടുത്തത്.അന്ന് പൊലീസിന് മുന്നിലും കുട്ടി മൊഴിയില്‍ ഉറച്ചു. തുടര്‍ന്ന് 2018 നവംബര്‍ 17ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ആകെ 11 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്.ജീവപര്യന്തം വരെ ജയില്‍ വാസവും 4,0000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. The post ‘കുഞ്ഞ് മനസ്സിൽ കള്ളമില്ല’ ; ആറ് വയസ്സുകാരന്റെ മൊഴി വഴിത്തിരിവായി; യുവാവിൻ്റെ മരണത്തിന് പിന്നിലെ ചുരുളഴിഞ്ഞു; ഞെട്ടിക്കുന്ന കൊലപാതകത്തിന് പിന്നിൽ ഭാര്യയും കാമുകനും; ശിക്ഷ വിധിച്ച് കോടതി appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]