ഉപയോഗിച്ച് കഴിഞ്ഞ് ഒരുകൊല്ലം കഴിയുമ്പോൾ ഗൂഗിൾ പിക്സൽ ഫോണുകളുടെ വേഗത കുറയുന്നതായി അനുഭവപ്പെടാറുണ്ടോ? പുതിയ മോഡലുകളിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപ് ഫോണിലെ ചില പ്രധാന ക്രമീകരണങ്ങൾ മാറ്റിക്കൊണ്ട് വേഗത വീണ്ടെടുക്കാൻ സാധിക്കും. സ്ക്രീൻ പ്രൊട്ടക്റ്റർ മോഡ് സജീവമാക്കുക
പിക്സൽ 6, പിക്സൽ 8 അല്ലെങ്കിൽ പിക്സൽ 10 ഏത് ഫോണായാലും സ്ക്രീൻ പ്രൊട്ടക്റ്റർ ഉപയോഗിക്കുമ്പോൾ വിരലും സ്ക്രീനും തമ്മിലുള്ള പ്രതികരണത്തിൽ ചെറിയ താമസം അനുഭവപ്പെടാറുണ്ട്.
എന്നാൽ ഡിസ്പ്ലേ മെനുവിലെ ‘Screen protector mode’ ഓൺ ചെയ്യുന്നതിലൂടെ ടച്ച് കൂടുതൽ കൃത്യവും വേഗത്തിലുമുള്ളതായി മാറും. ആപ്പ് സെർച്ച് വേഗത്തിലാക്കുക
ആപ്പ് ഡ്രോവർ തുറന്ന് വീണ്ടും സെർച്ച് ബാറിൽ ടാപ്പ് ചെയ്ത് ടൈപ്പ് ചെയ്യുന്നതിന് പകരം ഹോം സെറ്റിങ്സ് വഴി ‘Swipe to start search’ ഓപ്ഷൻ സജീവമാക്കാം.
ഇത് ആപ്പ് ഡ്രോവറിനെ കൂടുതൽ വേഗതയുള്ള ഒരു സംവിധാനമാക്കി മാറ്റാൻ സഹായിക്കും. ടോപ് ഷോട്ട് ഡിസേബിൾ ചെയ്യുക
ഓരോ ഫോട്ടോയ്ക്കൊപ്പവും ചെറിയൊരു വീഡിയോ കൂടി റെക്കോർഡ് ചെയ്യുന്ന ‘Top Shot’ ഫീച്ചർ ഫോട്ടോ ഗാലറിയുടെ വേഗത കുറയ്ക്കാൻ ഇടയാക്കും.
ക്യാമറ ആപ്പ് കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാൻ ഈ ഫീച്ചർ ഓഫ് ചെയ്യുന്നത് സഹായിക്കും. ഫോണിലെ സ്റ്റോറേജ് വൃത്തിയാക്കുക
ഫോണിന്റെ സ്റ്റോറേജ് 80 ശതമാനത്തിന് മുകളിലേക്ക് പോകുമ്പോൾ സിസ്റ്റം മന്ദീഗതിയിലാകാൻ തുടങ്ങും.
സ്റ്റോറേജ് മെനുവിലെ ‘Free up space’ ഓപ്ഷൻ ഉപയോഗിച്ച് ആവശ്യമില്ലാത്ത ഡാറ്റകൾ നീക്കം ചെയ്യുന്നത് ഫോണിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും. അഡാപ്റ്റീവ് കണക്റ്റിവിറ്റി ഉപയോഗിക്കുക
വൈഫൈയും മൊബൈൽ ഡാറ്റയും മാറിമാറി ഉപയോഗിക്കുന്നതിന് പകരം ‘Adaptive Connectivity’ ഫീച്ചർ ഉപയോഗിക്കുന്നത് ഫോണിന്റെ റേഡിയോ പ്രവർത്തനങ്ങളെ കൂടുതൽ മികച്ചതാക്കുന്നു.
പുതിയ ഫോണുകൾ വാങ്ങാതെ തന്നെ ചെറിയ ചില ക്രമീകരണങ്ങളിലൂടെ പിക്സൽ ഫോണുകളുടെ പ്രകടനം മികച്ച രീതിയിൽ നിലനിർത്താൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

