ഇന്റർനെറ്റിൽ നിന്ന് ശേഖരിക്കുന്ന വലിയ ഫയലുകൾ വായിച്ചുതീർക്കാൻ ബുദ്ധിമുട്ടുന്നവർക്കായി പുതിയ സാങ്കേതികവിദ്യയുമായി ഗൂഗിൾ. നോട്ട്ബുക്ക് എൽഎം (NotebookLM) എന്ന പ്ലാറ്റ്ഫോമിലെ പുതിയ ‘സ്റ്റുഡിയോ’ ടാബ് ഉപയോഗിച്ച് സേവ് ചെയ്ത് വെച്ചിരിക്കുന്ന ഡോക്യുമെന്റുകളെ വീഡിയോകളാക്കി മാറ്റാൻ സാധിക്കും.
വായന മടുക്കുന്നവർക്കും പഠനത്തിൽ കൂടുതൽ താല്പര്യം കാണിക്കുന്നവർക്കും ഈ ഫീച്ചർ വലിയ സഹായകമാകും. പ്രവർത്തനരീതി
പലപ്പോഴും ഓഡിയോ ഫയലുകൾക്ക് നൽകാൻ കഴിയാത്ത വ്യക്തത വീഡിയോകൾക്ക് നൽകാൻ സാധിക്കും.
ഒരു പ്രബന്ധത്തിലെ ഡാറ്റാ വിഷ്വലൈസേഷനുകളും ഗ്രാഫുകളും വീഡിയോ രൂപത്തിൽ കാണുമ്പോൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും ഓർമ്മിച്ചുവെക്കാനും ഉപയോക്താക്കൾക്ക് കഴിയുന്നു. PDF, Google Docs, Slides, Sheets, EPUB, വെബ് ലിങ്കുകൾ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാം.
ഒരു നോട്ട്ബുക്കിൽ 500,000 വാക്കുകൾ വരെ അല്ലെങ്കിൽ 200MB വലിപ്പമുള്ള ഫയലുകൾ വരെ അപ്ലോഡ് ചെയ്യാൻ സാധിക്കും. വ്യത്യസ്തമായ ശൈലികൾ
വീഡിയോകൾക്ക് ആവശ്യാനുസരണം വൈവിധ്യമാർന്ന ശൈലികൾ നൽകാനുള്ള സൗകര്യം ഇതിലുണ്ട്.
വൈറ്റ്ബോർഡ്, റെട്രോ പ്രിന്റ്, വാട്ടർ കളർ, പേപ്പർ-ക്രാഫ്റ്റ്, ഹെറിറ്റേജ്, കവായ്, ആനിമ എന്നിവയാണ് ലഭ്യമായ ചില ശൈലികൾ. കോർപ്പറേറ്റ് രേഖകൾക്ക് വൈറ്റ്ബോർഡ് ശൈലിയും, വിരസമായ വിഷയങ്ങൾ കൂടുതൽ ആകർഷകമാക്കാൻ ആനിമ ശൈലിയും ഉപയോഗിക്കാം.
കൂടാതെ, എഐക്ക് നൽകുന്ന നിർദ്ദേശങ്ങൾ വഴി വീഡിയോയുടെ ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും സാധിക്കും. പരിമിതികളും നിരക്കും
മറ്റ് ജനറേറ്റീവ് എഐ ടൂളുകൾ പോലെ തന്നെ സങ്കീർണ്ണമായ ഗണിത സമവാക്യങ്ങളും ഡയഗ്രമുകളും കൃത്യമായി അവതരിപ്പിക്കുന്നതിൽ ചെറിയ പോരായ്മകൾ ഇതിനുണ്ട്.
അതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. സേവനം സൗജന്യമായി ലഭ്യമാണെങ്കിലും കൂടുതൽ സൗകര്യങ്ങൾക്കായി പെയ്ഡ് പ്ലാനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രോ പ്ലാനുകളിലും മറ്റും സിനിമാറ്റിക് (Cinematic), ഷോർട്ട് (Short) വീഡിയോ ഫോർമാറ്റുകൾ ലഭ്യമാണ്. നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്.
18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് സിനിമാറ്റിക്, ഷോർട്ട് വീഡിയോ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക. ക്ലൗഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ വീഡിയോകൾ തയ്യാറാകാൻ സമയം എടുക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

