ഒരുവശത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ നിസ്സഹായനായി തലതാഴ്ത്തി നിന്നപ്പോൾ മറുവശത്തു വിജയം പിടിച്ചെടുത്തതിന്റെ തലയെടുപ്പുമായി നിൽക്കുന്ന ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിനെയാണ് മെൽബണിൽ കണ്ടത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും നേതൃപാടവം കൊണ്ടും കമിൻസ് തിളങ്ങിയ മത്സരമായിരുന്നു ഇത്.
മുൻനിര ബാറ്റർമാർ ദയനീയമായി പരാജയപ്പെട്ട പിച്ചിൽ അഞ്ചാം ദിനം വരെ സമനില സാധ്യത നിലനിർത്താൻ സാധിച്ചതിൽ ഇന്ത്യൻ യുവനിരയ്ക്ക് അഭിമാനിക്കാം. നിതീഷ് കുമാർ റെഡ്ഡി, യശസ്വി ജയ്സ്വാൾ, വാഷിങ്ടൻ സുന്ദർ എന്നിവരുടെ പ്രകടനം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന് ഓർമിപ്പിക്കുന്നു.
ഫോം നഷ്ടപ്പെട്ട ബാറ്റർമാർ എങ്ങനെ ഫോമിലേക്കു തിരിച്ചുവരണമെന്ന് മാർനസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തും കാട്ടിത്തന്നു. ഈ മനോഭാവം രോഹിത്തും കോലിയും അടുത്ത ടെസ്റ്റിലെങ്കിലും അനുകരിക്കുമെന്ന് പ്രത്യാശിക്കാം.
പുതുമുഖം സാം കോൺസ്റ്റസിന്റെ അരങ്ങേറ്റം ഗംഭീരമായി. ആദ്യ ഇന്നിങ്സിൽ കോൺസ്റ്റസിന്റെ അർധ സെഞ്ചറിയാണ് ഓസീസിനു മേൽക്കൈ നൽകിയത്.
English Summary:
Australia’s Victory: Pat Cummins led Australia to victory against India in the Melbourne Test. The match highlighted Cummins’ all-round brilliance and showcased promising young Indian talent.
TAGS
Pat Cummins
Test Cricket
Australian Cricket Team
Indian Cricket Team
Sports
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]