
മുംബൈ∙ ഐപിഎൽ താരലേലത്തിനു മുന്നോടിയായി ആറു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. ക്യാപ്റ്റൻ സഞ്ജു സാംസണ് (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിമ്രോൺ ഹെറ്റ്മിയർ (11 കോടി), സന്ദീപ് ശർമ (നാലു കോടി) എന്നിവരെയാണ് രാജസ്ഥാൻ അടുത്ത സീസണിലേക്കു നിലനിർത്തിയത്.
ഓസ്ട്രേലിയയിലും ഇന്ത്യയ്ക്ക് രക്ഷയില്ല: ക്യാപ്റ്റൻ ഗെയ്ക്വാദ് ഗോൾഡൻ ഡക്ക്, കിഷൻ (4), നിതീഷ് റെഡ്ഡി (0); ഇന്ത്യ 107ന് പുറത്ത്
Cricket
ഇതോടെ ഇംഗ്ലണ്ട് താരം ജോസ് ബട്ലർ, സ്പിന്നർ യുസ്‍വേന്ദ്രെ ചെഹൽ, ആർ. അശ്വിൻ എന്നിവർ അടുത്ത മാസം നടക്കുന്ന മെഗാ ലേലത്തിൽ പങ്കെടുക്കുമെന്നുറപ്പായി. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആറു താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. റിങ്കു സിങ്ങാണ് നിലനിർത്തിയതിൽ വിലയേറിയ താരം. 13 കോടിയാണ് റിങ്കുവിന്റെ പ്രതിഫലം.
വരുണ്‍ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർക്കു 12 കോടി രൂപ വീതം ലഭിക്കും. ഇന്ത്യൻ താരങ്ങളായ രമൺദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെ കൊൽക്കത്ത നാലു കോടിക്കു നിലനിർത്തി. കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീം വിട്ട് ലേലത്തിന്റെ ഭാഗമാകും. വലിയ തുക ചോദിച്ചതിനാലാണു ശ്രേയസിനെ കൊൽക്കത്ത നിലനിർത്താതിരുന്നതെന്നാണു വിവരം.
English Summary:
Rajasthan Royals, Kolkata Knight Riders Retentions for IPL 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]