മുംബൈ∙ ക്രൊയേഷ്യൻ ഫുട്ബോൾ താരം പീറ്റർ സ്ലിസ്കോവിച്ചും ബോളിവുഡ് നടി നേഹ ശർമയും പ്രണയത്തിലെന്ന് അഭ്യൂഹം. മുംബൈ നഗരത്തിൽ ഡേറ്റിനിറങ്ങിയ ഇരുവരും കൈകൾ ചേര്‍ത്തുപിടിച്ചു നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്സി, ചെന്നൈയിൻ എഫ്സി ക്ലബ്ബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് 33 വയസ്സുകാരനായ പീറ്റർ സ്ലിസ്കോവിച്ച്. നിലവിൽ താരം ഒരു ക്ലബ്ബിന്റെയും ഭാഗമല്ല. പീറ്ററും നേഹയും പ്രണയത്തിലാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
കമിൻസിനു മുന്നിൽ പെട്ടാൽ രോഹിത് തീർന്നു, വിക്കറ്റില്‍ റെക്കോർഡിട്ട് ഓസ്ട്രേലിയൻ ക്യാപ്റ്റൻ
Cricket
2022 ൽ ചെന്നൈയിൻ എഫ്സിയുടെ ഭാഗമാകുന്നതിനാണ് ക്രൊയേഷ്യൻ താരം ആദ്യമായി ഇന്ത്യയിലെത്തുന്നത്. തൊട്ടടുത്ത സീസണിൽ താരം ജംഷഡ്പൂർ എഫ്സിയിൽ ചേർന്നു. ജംഷഡ്പൂരിനായി 17 മത്സരങ്ങളിൽനിന്ന് എട്ട് ഗോളുകളും നാല് അസിസ്റ്റുകളും പീറ്റർ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം നോർത്ത് മാസിഡോണിയൻ ക്ലബ്ബായ ഗോസ്തിവറിന്റെ ഭാഗമായെങ്കിലും പിന്നീട് കരാർ റദ്ദാക്കി.
സ്നിക്കോ മീറ്റർ ‘തോറ്റു’, ഒടുവിൽ ‘കണ്ട’ തെളിവുവച്ച് ജയ്സ്വാളിനെ പുറത്താക്കി തേഡ് അംപയർ; ഇതെങ്ങനെ ഔട്ടാകും – വിഡിയോ
Cricket
33 വയസ്സുകാരനായ താരം ക്രൊയേഷ്യയുടെ അണ്ടർ 21 ടീമില്‍ കളിച്ചിട്ടുണ്ട്. ക്രൊയേഷ്യൻ സൂപ്പർ താരങ്ങളായ ഇവാൻ പെരിസിച്ച്, മാറ്റിയോ കൊവാച്ചിച്ച്, ഇവാൻ റാക്കിട്ടിച്ച് തുടങ്ങിയ താരങ്ങൾക്കൊപ്പം സ്ലിസ്കോവിച്ച് കളിച്ചിട്ടുണ്ട്. ബോളിവുഡിൽ ബാഡ് ന്യൂസ്, തുംബിൻ, തൻഹാജി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നേഹ, മലയാളം ചിത്രം സോളോയിൽ ദുൽഖർ സൽമാന്റെ നായികയായും തിളങ്ങി.
Former Chennaiyin forward Petar Sliskovic with Bollywood actress Neha Sharma in Mumbai.
pic.twitter.com/2UAwbAXEdQ
— Hari (@Harii33) December 29, 2024
English Summary:
Who Is Petar Sliskovic, Athlete Spotted With Actress Neha Sharma?
TAGS
Indian Super League 2024-2025
Indian Super League(ISL)
Croatia Football Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com