മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ഇന്നിങ്സിലും ആരാധകരെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യ 340 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒന്‍പതു റൺസ് മാത്രമെടുത്താണു രോഹിത് മടങ്ങിയത്. വിക്കറ്റ് കളയാതെ ആദ്യ 15 ഓവർ വരെ പിടിച്ചുനിന്നെങ്കിലും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിനു മുന്നിൽ രോഹിത് ശർമയ്ക്ക് അടിപതറുകയായിരുന്നു. ഡ്രിങ്സ് ബ്രേക്കിനു തൊട്ടുപിന്നാലെ ബാറ്റിങ്ങിനിറങ്ങിയ രോഹിത്, ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചായിരുന്നു പുറത്തായത്.
സ്നിക്കോ മീറ്റർ ‘തോറ്റു’, ഒടുവിൽ ‘കണ്ട’ തെളിവുവച്ച് ജയ്സ്വാളിനെ പുറത്താക്കി തേഡ് അംപയർ; ഇതെങ്ങനെ ഔട്ടാകും – വിഡിയോ
Cricket
എഡ്ജായ പന്ത് സെക്കൻഡ് സ്ലിപ്പിൽ നിൽക്കുകയായിരുന്ന മിച്ചൽ മാർഷിന്റെ കൈകളിലെത്തുകയായിരുന്നു. രോഹിത് മടങ്ങിയതിനു പിന്നാലെ ടീം ഇന്ത്യയുടെ തകർച്ചയും തുടങ്ങി. ഇതേ ഓവറിൽ റണ്ണൊന്നുമെടുക്കാതെ കെ.എൽ. രാഹുൽ പുറത്തായി. അഞ്ച് റൺസ് മാത്രമെടുത്ത വിരാട് കോലി മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഔട്ടായി.
രോഹിത് ശര്‍മയെ പുറത്താക്കിയതിലൂടെ ലോകറെക്കോർഡിന് ഉടമയായിരിക്കുകയാണ് ഓസീസ് ക്യാപ്റ്റൻ കമിൻസ്. ആറു മത്സരങ്ങളിൽ രോഹിത്തും പാറ്റ് കമിൻസും ക്യാപ്റ്റൻമാരായി ഇരു ടീമുകളെയും നയിച്ചിട്ടുണ്ട്. അതിൽ ആറാം തവണയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കുന്നത്. എതിർ ടീം ക്യാപ്റ്റനെ ആറു വട്ടം പുറത്താക്കുന്ന ആദ്യ ക്യാപ്റ്റനാണു കമിൻസ്.
ഇത് എന്തൊരു ആഘോഷം? പന്തിനെ പുറത്താക്കിയതിനു പിന്നാലെ വിവാദ ആക്ഷനുമായി ഹെഡ്, അർഥം തിരഞ്ഞ് ആരാധകർ– വിഡിയോ
Cricket
ബോർഡർ– ഗാവസ്കർ ട്രോഫി 2024ല്‍ രോഹിത് അഞ്ച് തവണ ബാറ്റ് ചെയ്തപ്പോൾ നാലിലും ഔട്ടായത് കമിന്‍സിന്റെ പന്തുകളിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ കമിന്‍സിന്റെ പന്തുകളിൽ രോഹിത് ഏഴു വട്ടം പുറത്തായിട്ടുണ്ട്. ഓസ്ട്രേലിയയുടെ തന്നെ നേഥൻ ലയണിന്റെ പന്തുകളിലാണ് രോഹിത് ഏറ്റവും കൂടുതൽ ഔട്ടായത്, ഒൻപതു തവണ. ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ഇന്നിങ്സുകളിലായി 31 റൺസ് മാത്രമാണ് രോഹിത്തിന് ഇതുവരെ നേടാൻ സാധിച്ചിട്ടുള്ളത്.
English Summary:
Rohit Sharma was dismissed for 9, Pat Cummins set new record
TAGS
Rohit Sharma
Pat Cummins
Indian Cricket Team
Australian Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com