മെൽബൺ ∙ മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ ക്ലൈമാക്സ് ഉറപ്പാക്കി ഇന്ത്യയ്ക്കു മുന്നിൽ 340 റൺസ് വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ 83.4 ഓവറിൽ 234 റൺസിന് ഓൾഔട്ടായതോടെയാണ് ഓസീസ് ഇന്ത്യയ്ക്കു മുന്നിൽ 340 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ അപകടത്തിലേക്ക് തള്ളിവിട്ട് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ഒരേ ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ (9), കെ.എൽ. രാഹുൽ (0) എന്നിവരെ പുറത്താക്കി. വെറും 25 റൺസ് എടുക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് 2 വിക്കറ്റ് നഷ്ടമായത്. 21 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ് ഇന്ത്യ. എട്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്കു വേണ്ടത് 312 റൺസ്. ഓപ്പണർ യശസ്വി ജയ്സ്വാൾ 72 പന്തിൽ 13 റൺസോടെയും വിരാട് കോലി ഒൻപതു പന്തിൽ രണ്ടു റൺസോടെയും ക്രീസിൽ.
9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസുമായി മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ, വെറും 10 പന്തുകളഅക്കിടെ ഇന്ത്യ ഇന്ന് ചുരുട്ടിക്കെട്ടി. ഇന്നലത്തെ സ്കോറിനോട് അഞ്ച് റൺസ് കൂടി ചേർത്താണ് ഓസീസ് പുറത്തായത്. സ്കോട് ബോളണ്ടിന്റെ ബൗണ്ടറിയായിരുന്നു അവസാന ദിനം ഓസീസ് ഇന്നിങ്സിലെ പ്രത്യേകത്. 55 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 41 റൺസെടുത്ത നേഥൻ ലയണിനെ പുറത്താക്കി ജസ്പ്രീത് ബുമ്രയാണ് ഓസീസ് ഇന്നിങ്സിന് വിരാമമിട്ടത്. ബോളണ്ട് 74 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റൺസുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റിൽ ലയൺ – ബോളണ്ട് സഖ്യം കൂട്ടിച്ചേർത്തത് 78 റൺസ്!
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര ഒരിക്കൽക്കൂടി അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങി. 24.4 ഓവറിൽ 57 റൺസ് വഴങ്ങിയാണ് ബുമ്ര 5 വിക്കറ്റെടുത്തത്. മുഹമ്മദ് സിറാജ് 23 ഓവറിൽ 70 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ 14 ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഓസീസ് താരം മിച്ചൽ സ്റ്റാർക്കിനെ ഋഷഭ് പന്ത് നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി.
∙ ബുമ്ര മാജിക്
9ന് 358 എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇന്ത്യയ്ക്കു 11 റൺസ് കൂടിയേ നേടാൻ സാധിച്ചുള്ളൂ. 114 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയെ പുറത്താക്കിയ നേഥൻ ലയൺ ഇന്ത്യൻ പോരാട്ടത്തിനു കർട്ടനിട്ടു. 105 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഓസീസിനു തുടക്കത്തിൽ തന്നെ ഓപ്പണർ സാം കോൺസ്റ്റസിനെ (8) നഷ്ടമായി. ജസ്പ്രീത് ബുമ്രയുടെ പന്തിൽ കോൺസ്റ്റസ് ക്ലീൻ ബോൾഡായി.
9 FIVE-WICKET HAUL FOR BUMRAH IN SENA IN TEST CRICKET 🐐pic.twitter.com/CV6XxZD4hU
— Johns. (@CricCrazyJohns) December 29, 2024
പിന്നാലെ ഉസ്മാൻ ഖവാജയെ (21) മുഹമ്മദ് സിറാജും പുറത്താക്കിയതോടെ 2ന് 43 എന്ന നിലയിലായി ആതിഥേയർ. മൂന്നാം വിക്കറ്റിൽ മാർനസ് ലബുഷെയ്ൻ (70), സ്റ്റീവ് സ്മിത്ത് (13) സഖ്യം തിരിച്ചടിക്കു ശ്രമിച്ചെങ്കിലും സിറാജിനു മുന്നിൽ സ്മിത്ത് വീണു. പിന്നാലെ ട്രാവിസ് ഹെഡ് (1), മിച്ചൽ മാർഷ് (0) എന്നിവരെ ഒരേ ഓവറിലും അലക്സ് ക്യാരിയെ (2) തൊട്ടടുത്ത ഓവറിലും പുറത്താക്കിയ ബുമ്ര ഓസീസിനെ ഞെട്ടിച്ചു. അതോടെ 6ന് 91 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണു.
∙ ഓസീസ് തിരിച്ചടി
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 150ൽ താഴെ അവസാനിപ്പിക്കാമെന്ന ഇന്ത്യൻ മോഹത്തിനു തിരിച്ചടിയായത് ഏഴാം വിക്കറ്റിൽ ഒന്നിച്ച ലബുഷെയ്ൻ– പാറ്റ് കമിൻസ് (41) സഖ്യമാണ്. ലബുഷെയ്നെ സിറാജ് പുറത്താക്കുകയും മിച്ചൽ സ്റ്റാർക് (5), കമിൻസ് എന്നിവർ ഔട്ടാവുകയും ചെയ്തതോടെ ഇന്ത്യ വീണ്ടും പ്രതീക്ഷയിലായി. 9ന് 173 എന്ന നിലയിലായിരുന്നു അപ്പോൾ ഓസീസ്.
അതോടെ ഓസ്ട്രേലിയയുടെ ലീഡ് 300ൽ താഴെ പിടിച്ചുനിർത്താമെന്നു മോഹിച്ച ഇന്ത്യയെ ലയൺ– ബോളണ്ട് കൂട്ടുകെട്ട് വീണ്ടും പ്രതിരോധത്തിലാക്കി. പത്താം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്താണ് ഇരുവരും വേർപിരിഞ്ഞത്.
English Summary:
Border Gavaskar Trophy: Australia vs India, 4th Cricket Test, Day 5 – Live Updates
TAGS
Australian Cricket Team
Indian Cricket Team
Cricket
Test Cricket
Sports
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]