കൊച്ചി ∙ 98 പന്തിൽ എത്ര റൺസെടുക്കാം? 204 റൺസ് എന്ന ഉത്തരം നൽകിയത് അഗത്യൻ അഹിലൻ എന്ന 13 വയസ്സുകാരനാണ്! 8–ാം ക്ലാസ് വിദ്യാർഥിയായ അഗത്യൻ റൺസിന്റെ പെരുമഴയൊഴുക്കിയതു തൃശൂരിൽ നടന്ന ഇസിഎ അണ്ടർ 13 കിഡീസ് ടൂർണമെന്റിൽ.
ഇംഗ്ലണ്ട് താരങ്ങൾക്ക് പാക്കിസ്ഥാൻ സൂപ്പർ ലീഗ് കളിക്കാനാകില്ല; ഐപിഎല്ലിന് പ്രത്യേക അനുമതി
Cricket
സ്ട്രോപ്സ് ക്രിക്കറ്റ് അക്കാദമിയും തേവര സ്കോർലൈൻ ക്രിക്കറ്റ് അക്കാദമിയും തമ്മിൽ നടന്ന മത്സരത്തിലാണു സ്കോർലൈൻ താരമായ അഗത്യന്റെ ബാറ്റ് ഇടിമിന്നലായത്. 98 പന്തിൽ 12 സിക്സറും 26 ഫോറും ഉൾപ്പെടെ 204 നോട്ടൗട്ട്. സഹ ഓപ്പണർ എഡ്വിൻ ജോർജുമൊത്തു സൃഷ്ടിച്ചത് 250 റൺസ് കൂട്ടുകെട്ട്! 25 ഓവറിൽ 289 റൺസ് നേടിയ സ്കോർ ലൈൻ ജയിച്ചത് 126 റൺസിന്. ഈ കളി ഉച്ചയ്ക്കു ശേഷമായിരുന്നു.
രാവിലെ ആത്രേയ ടീമിനെതിരെ അഗത്യൻ 68 പന്തിൽ 64 നോട്ടൗട്ട് ആയിരുന്നു.തേവര സ്വദേശി കെ.അഹിലന്റെയും രമ്യയുടെയും മകനായ അഗത്യൻ തേവര സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂൾ വിദ്യാർഥിയാണ്.
English Summary:
13-Year-Old Cricketer Blasts Double Century Off 98 Balls