
ന്യൂഡൽഹി∙ പരുക്കുമൂലം ചികിത്സയിൽ തുടരുന്ന ന്യൂസീലൻഡ് ബാറ്റർ കെയ്ൻ വില്യംസന് ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റും നഷ്ടമാകും. മുംബൈയിൽ നവംബർ ഒന്നുമുതലാണ് മൂന്നാം ടെസ്റ്റ്. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളിലും വില്യംസൻ കളിച്ചിരുന്നില്ല.
‘വില്യംസന്റെ പരുക്ക് പൂർണമായി ഭേദപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്’– ന്യൂസീലൻഡ് പരിശീലകൻ ഗാരി സ്റ്റഡ് പറഞ്ഞു. നവംബർ 28 മുതൽ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെയാകും വില്യംസൻ ടീമിൽ തിരിച്ചെത്തുക.
English Summary:
Injured Kane Williamson to miss third test against india
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]