
തിരുവനന്തപുരം ∙ തുടർച്ചയായ രണ്ടാം ഒളിംപിക്സിലും വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി താരം പി.ആർ.ശ്രീജേഷിനു സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന്. വൈകിട്ട് നാലിനു വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീജേഷിന് പാരിതോഷികമായി സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപയും മുഖ്യമന്ത്രി സമ്മാനിക്കും.
വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്തു നിന്നു ഘോഷയാത്രയായി തുറന്ന ജീപ്പിലാകും ശ്രീജേഷിനെ വേദിയിലേക്ക് ആനയിക്കുക. കായിക താരങ്ങളും മന്ത്രിമാരും അണിചേരും.
English Summary:
Reception for PR Sreejesh today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]