ബ്രിസ്റ്റോൾ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയ്ക്ക് 49 റൺസ് ജയം. ഇതോടെ 5 മത്സര പരമ്പര ഓസീസ് 3–2ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.2 ഓവറിൽ 309ന് പുറത്തായി. സെഞ്ചറി നേടിയ ബെൻ ഡെക്കറ്റിന്റെ (91 പന്തിൽ 107) ഇന്നിങ്സാണ് ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ ഓസീസ് 20.4 ഓവറിൽ 2ന് 165 എന്ന സ്കോറിൽ നിൽക്കെ മഴ പെയ്തു. പിന്നാലെയാണ് മഴനിയമപ്രകാരം ഓസീസിനെ വിജയികളായി പ്രഖ്യാപിച്ചത്. ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരീസും.
English Summary:
Australia won ODI series against England
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]