![](https://newskerala.net/wp-content/uploads/2024/09/ravindra-jadeja-1024x533.jpg)
കാൻപുര്‍∙ ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഖാലിദ് അഹമ്മദിനെ പുറത്താക്കിയാണ് ജഡേജ ടെസ്റ്റ് കരിയറിലെ 300–ാം വിക്കറ്റിലെത്തിയത്. ഖാലിദ് അഹമ്മദിനെ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് ജഡേജ മടക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 3000 റൺസും 300 വിക്കറ്റുകളും സ്വന്തമാക്കുന്ന ഏഷ്യൻ താരമെന്ന നേട്ടം ഇതോടെ ജഡേജയുടെ പേരിലായി.
ബുമ്രയുടെ പന്ത് ഒഴിവാക്കിവിട്ടു, മുഷ്ഫിഖറിന്റെ വിക്കറ്റ് തെറിച്ചു; ബംഗ്ലദേശ് 233 ന് പുറത്ത്
Cricket
34 വയസ്സുകാരനായ ജഡേജ ടെസ്റ്റിലെ 74–ാം മത്സരമാണ് ബംഗ്ലദേശിനെതിരെ കളിക്കുന്നത്. 9.2 ഓവറുകൾ പന്തെറിഞ്ഞ ജഡേജ 28 റൺസാണ് ആദ്യ ഇന്നിങ്സിൽ വഴങ്ങിയത്. 2012 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് താരം ടെസ്റ്റിൽ അരങ്ങേറിയത്. ട്വന്റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ജഡേജ ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വിരാട് കോലി, രോഹിത് ശർമ എന്നിവർക്കൊപ്പമായിരുന്നു ജഡേജയും ട്വന്റി20 മതിയാക്കിയത്.
ടെസ്റ്റിൽ 13 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 73 മത്സരങ്ങളിൽനിന്ന് നാല് സെഞ്ചറികളുൾപ്പടെ 3122 റൺസ് ജഡേജ നേടി. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ താരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആദ്യ ഇന്നിങ്സില്‍ രണ്ടും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുകളായിരുന്നു ജഡേജ സ്വന്തമാക്കിയത്.
JADEJA – THE GOAT ALL ROUNDER IN TESTS. 🐐
– 2nd Fastest in Test history to complete 3000 runs & 300 wickets. pic.twitter.com/UWoEBa7nh4
— Johns. (@CricCrazyJohns) September 30, 2024
English Summary:
Ravindra Jadeja completed 300 wickets in test cricket