
കാൻപുർ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ ഇന്നിങ്സ് സ്കോര്‍ 200 കടത്തി ബംഗ്ലദേശ്. ലഞ്ചിന് പിരിയുമ്പോൾ 66 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിലാണ് ബംഗ്ലദേശ് ബാറ്റു ചെയ്യുന്നത്. സെഞ്ചറിയുമായി മൊമീനുൽ ഹഖും (57 പന്തിൽ 102), മെഹ്ദി ഹസൻ മിറാസുമാണ് (26 പന്തിൽ ആറ്) ക്രീസിൽ. മത്സരത്തിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല.
ആർസിബി വിരാട് കോലിയെ മാത്രം നിലനിർത്തുക, മറ്റുള്ളവരെ റിലീസ് ചെയ്യുക: മുന്‍ താരത്തിന്റെ ഉപദേശം
Cricket
35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് നാലാം ദിവസം ബംഗ്ലദേശ് ബാറ്റിങ് തുടങ്ങിയത്. മുഷ്ഫിഖർ റഹിം (32 പന്തിൽ 11), ലിറ്റൻ ദാസ് (30 പന്തിൽ 13), ഷാക്കിബ് അൽ ഹസൻ (17 പന്തിൽ ഒൻപത്) എന്നിവരാണ് നാലാം ദിവസം പുറത്തായത്. സ്കോർ 112 ൽ നിൽക്കെ മുഷ്ഫിഖർ റഹീമിനെ ജസ്പ്രീത് ബുമ്ര ബോൾഡാക്കുകയായിരുന്നു. ബുമ്രയുടെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട മുഷ്ഫിഖർ, ബോൾ ഒഴിവാക്കിവിടുകയായിരുന്നു. ഇതോടെ താരം ബോൾഡായി.
A STUNNER FROM CAPTAIN ROHIT SHARMA 🫡
– Hitman leading by example….!!! pic.twitter.com/EUkA8J9WnU
— Johns. (@CricCrazyJohns) September 30, 2024
50–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശർമ തകർപ്പൻ ക്യാച്ചെടുത്താണ് ലിറ്റൻ ദാസിനെ മടക്കിയത്. ഷാക്കിബ് അൽ ഹസനെ പുറത്താക്കിയത് സ്പിന്നർ ആർ. അശ്വിനായിരുന്നു. സെഞ്ചറി നേടി പുറത്താകാതെ നിൽക്കുന്ന മൊമീനുൽ ഹഖാണ് ബംഗ്ലദേശ് ഇന്നിങ്സിൽ പ്രതീക്ഷയായുള്ളത്.
A RIPPER FROM BUMRAH. 🤯
– The Greatest in this generation..!!!! pic.twitter.com/SzsaVWOhId
— Johns. (@CricCrazyJohns) September 30, 2024
English Summary:
India vs Bangladesh second test day2 update
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]