റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്സ്കിയുടെ നോവലിന്റെ പേരു പോലെ ‘നിന്ദിതരും പീഡിതരും’ ആണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ. ഗോളടിക്കാനറിഞ്ഞിട്ടും ഗോൾ വാങ്ങുന്നതിലുള്ള താൽപര്യക്കൂടുതൽ കാരണം ജയിക്കേണ്ടിയിരുന്ന മത്സരങ്ങളിലെല്ലാം മുറിവേറ്റു. വെർട്ടിക്കൽ ഫുട്ബോൾ പഠിപ്പിക്കാനെത്തിയ പരിശീലകൻ കുത്തനെ പൊങ്ങിയ റോക്കറ്റ് കണക്കെ ഭ്രമണപഥം വിട്ടു. പുതിയ കലണ്ടർ കിട്ടുമെന്ന സന്തോഷമൊഴിച്ച് മറ്റൊരു പുതുവർഷ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല ടീമിന് ഇതുവരെ.
എന്നാൽ കഴിഞ്ഞ കളിയിൽ മുഹമ്മദൻസിനെതിരെ നേടിയ മിന്നും ജയം വീണ്ടും മോഹിക്കാൻ പ്രേരിപ്പിക്കുന്നു. 2024 ടാറ്റാ പറയാൻ ഒരുങ്ങിനിൽക്കെ ജംഷഡ്പുർ ടാറ്റാ സ്പോർട്സ് കോംപ്ലക്സിൽ ബ്ലാസ്റ്റേഴ്സ് ഇന്നു കളിക്കാനിറങ്ങുന്നതും ഇതേ പ്രതീക്ഷയോടെ തന്നെ. ഹോം ടീമായ ജംഷഡ്പുർ എഫ്സിയാണ് എതിരാളികൾ. ജയിക്കാനായാൽ ആത്മവിശ്വാസത്തോടെ ബ്ലാസ്റ്റേഴ്സിന് ഹാപ്പി ന്യൂ ഇയർ പറയാം. ഇന്നു രാത്രി 7.30നാണ് മത്സരം.
∙ ഇന്ത്യൻ പോരാട്ടം
രണ്ട് ഇന്ത്യൻ പരിശീലകരുടെ പോരാട്ടം കൂടിയാണ് ഇന്നത്തെ മത്സരം. ബ്ലാസ്റ്റേഴ്സിനായി തന്ത്രം മെനയുന്നത് തൃശൂർ സ്വദേശി ടി.ജി.പുരുഷോത്തമനാണെങ്കിൽ മുംബൈ സ്വദേശി ഖാലിദ് ജമീൽ ആണ് ജംഷഡ്പുരിന്റെ ആശാൻ. മികായേൽ സ്റ്റാറെ പുറത്താക്കപ്പെട്ട ശേഷം ആ റോൾ ഏറ്റെടുത്ത പുരുഷോത്തമൻ കഴിഞ്ഞ മത്സരത്തിൽ മുഹമ്മദൻസിനെതിരെ ബ്ലാസ്റ്റേഴ്സിനു വിജയം സമ്മാനിച്ചിരുന്നു.
ഇതിനു തുടർച്ചയുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം, ഐഎസ്എലിൽ ജംഷഡ്പുർ കളിക്കുന്ന 150–ാം മത്സരമാണ് ഇന്നത്തേത്. നാഴികക്കല്ലായ ഈ കളി ആരാധകർക്കു മുന്നിൽ അവിസ്മരണീയമാക്കുക എന്ന ആഗ്രഹം ഖാലിദ് ജമീലിനുമുണ്ട്.
∙ ഹിമെനെ കളിക്കില്ല
ഗോളടി യന്ത്രം ഹെസൂസ് ഹിമെനെ പരുക്കു കാരണം ഇന്നത്തെ മത്സരത്തിനുണ്ടാവില്ലെന്നതു ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാണ്. മഞ്ഞക്കാർഡുകൾ കണ്ടതിനാൽ പ്രതിരോധ താരം ഹോർമിപാമിനും ഇന്നത്തെ മത്സരം മിസ്സാകും. 13 കളികളിൽനിന്ന് 22 ഗോളുമായി ഗോളടിയിൽ മുന്നിലാണെങ്കിലും പതറിപ്പോകുന്ന പ്രതിരോധം ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്നു. ഉരുക്കിന്റെ നാട്ടിൽ അതു പോലെ ഉറച്ചുനിന്നാലേ ഇന്ന് ജയം നേടാനാകൂ.
വീട്ടിൽ തിണ്ണമിടുക്കുള്ള ടീമാണ് ജംഷഡ്പുർ എഫ്സി. 6 ഹോം മാച്ചിൽ 5 എണ്ണവും ജയിച്ച ടീം. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണെങ്കിൽ (14 പോയിന്റ്) ജംഷഡ്പുർ എട്ടാമത് (18). ഇതുവരെയുള്ള മത്സരങ്ങൾ നോക്കുമ്പോൾ സമനിലയ്ക്കായി കളിക്കുന്ന ശീലം ജംഷഡ്പുരിനില്ല. ഒന്നുകിൽ ജയം അല്ലെങ്കിൽ തോൽവി. അതാണ് ലൈൻ. ഈ സീസണിൽ ഒരു സമനില പോലും അവരുടെ സ്കോർ ബോർഡിൽ ഇല്ല!
English Summary:
Indian Super League: Jamshedpur FC Vs Kerala Blasters FC, ISL 2024-25 Match- Live Updates
TAGS
Indian Super League(ISL)
Indian Super League 2024-2025
Football
Sports
Kerala Blasters FC
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]