
ലക്നൗ ∙ ദേശീയ സീനിയർ വനിതാ ട്വന്റി20 ക്രിക്കറ്റിൽ ചണ്ഡിഗഡിനെതിരെ കേരളത്തിന് 9 വിക്കറ്റ് വിജയം. ചണ്ഡിഗഡിനെ 84 റൺസിനു പുറത്താക്കിയ കേരളം 14–ാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 5 വിക്കറ്റ് നേടിയ കേരള ബോളർ വിനയയാണ് ചണ്ഡിഗഡിന്റെ തകർച്ചയ്ക്കു വഴിയൊരുക്കിയത്.
ക്യാപ്റ്റൻ ഷാനിയും അലീന സുരേന്ദ്രനും 2 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ കേരളത്തെ ക്യാപ്റ്റൻ ഷാനിയും (39) അക്ഷയയും (25) ചേർന്ന് വിജയത്തിലെത്തിച്ചു. ദൃശ്യ 16 റൺസെടുത്തു പുറത്തായി.
English Summary:
Kerala won against Chandigarh in National senior Women’s T20 cricket
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]