
ന്യൂഡൽഹി∙ ടീമിൽ നിലനിർത്താവുന്ന കളിക്കാരുടെ പട്ടികയിൽ നിന്ന് ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ ഒഴിവാക്കി ഐപിഎൽ ഫ്രാഞ്ചൈസി ലക്നൗ സൂപ്പർ ജയ്ന്റ്സ്. കഴിഞ്ഞ സീസണിൽ ടീം ഏഴാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇതിനു പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെ നിലനിർത്തേണ്ടതില്ലെന്ന് ടീം തീരുമാനിച്ചതെന്നാണ് വിവരം.
ലക്നൗ കൈവിട്ടതോടെ ഇത്തവണത്തെ മെഗാ ലേലത്തിൽ രാഹുലിന്റെ പേരുണ്ടാകും. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ഫ്രാഞ്ചൈസികൾ രാഹുലിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ, ഇന്ത്യൻ പേസർമാരായ മായങ്ക് യാദവ്, മുഹസിൻ ഖാൻ, സ്പിന്നർ രവി ബിഷ്ണോയ്, ബാറ്റർ ആയുഷ് ബദോനി എന്നിവരെയാണ് ടീം അടുത്ത വർഷത്തേക്കു നിലനിർത്തിയത്. ഈ മാസം 31വരെയാണ് ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിടാനുള്ള സമയം.
English Summary:
IPL franchise Lucknow Supergiants has dropped KL Rahul for retention list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]