
അഹമ്മദാബാദ്∙ ജയിച്ചാൽ പരമ്പരയും പ്രതികാരവും, തോറ്റാൽ വീണ്ടുമൊരു നിരാശ; ന്യൂസീലൻഡിനെതിരായ മൂന്നാം വനിതാ ഏകദിന മത്സരത്തിനായി ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ഈ രണ്ടു സാധ്യതകളാണ് ടീം ഇന്ത്യയുടെ മുന്നിലുള്ളത്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ സെമിപ്രതീക്ഷകൾ തല്ലിക്കെടുത്തിയത് ന്യൂസീലൻഡിനെതിരായ തോൽവിയായിരുന്നു. ഇതിനു പിന്നാലെയാണ് 3 മത്സര ഏകദിന പരമ്പരയ്ക്കായി കിവീസ് ഇന്ത്യയിലെത്തിയത്.
ഒന്നാം ഏകദിനത്തിൽ 59 റൺസ് ജയവുമായി നന്നായിത്തുടങ്ങിയ ഇന്ത്യയെ പക്ഷേ, രണ്ടാം ഏകദിനത്തിൽ 76 റൺസ് ജയവുമായി കിവീസ് ഞെട്ടിച്ചു. ബാറ്റർമാർ നിറംമങ്ങിയതായിരുന്നു രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 183 റൺസിന് ഓൾഔട്ട് ആയി. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ 9–ാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത രാധ യാദവ്– സൈമ ഠാക്കൂർ സഖ്യമാണ് ഇന്ത്യയുടെ തോൽവിഭാരം അൽപമെങ്കിലും കുറച്ചത്. ഈ പിഴവുകൾ ശരിയാക്കി പരമ്പര നേടാൻ ഉറപ്പിച്ചാകും ടീം ഇന്ത്യ ഇന്നിറങ്ങുക.
മറുവശത്ത് ഓൾറൗണ്ടർ മികവുമായി മുന്നിൽ നിന്നു നയിക്കുന്ന ക്യാപ്റ്റൻ സോഫി ഡിവൈനിന്റെ ഫോമിലാണ് കിവീസിന്റെ പ്രതീക്ഷ. മത്സരം ഉച്ചകഴിഞ്ഞ് 1.30 മുതൽ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം.
English Summary:
India Women vs New Zealand Women, 3rd ODI – Live Cricket Score
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]