
മ്യൂണിക് ∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബാർസിലോനയിൽ നിന്നേറ്റ തോൽവിയിൽനിന്നു കരകയറിയ ബയൺ മ്യൂണിക്കിനു ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ വൻജയം. ബോഹമിനെ 5–0നാണ് ബയൺ തോൽപിച്ചത്. മൈക്കൽ ഒലീസെ (16), ജമാൽ മുസിയാള (26), ഹാരി കെയ്ൻ (57), ലിറോയ് സാനെ (65), കിങ്സ്ലി കോമാൻ (71) എന്നിവരാണ് ബയണിന്റെ സ്കോറർമാർ.
കഴിഞ്ഞ സീസണിൽ ബയണിനെ 3–2നു തോൽപിച്ച ടീമാണ് ബോഹം. 9 ഗോളുകളോടെ ലീഗ് ടോപ് സ്കോറർ പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഹാരി കെയ്ന് സീസണിൽ എല്ലാ ചാംപ്യൻഷിപ്പുകളിലുമായി ആകെ 15 ഗോളുകളായി.
അത്ലറ്റിക്കോ മഡ്രിഡിന് തോൽവി
മഡ്രിഡ് ∙ ചാംപ്യൻസ് ലീഗിനു പിന്നാലെ സ്പാനിഷ് ലാ ലിഗയിലും അത്ലറ്റിക്കോ മഡ്രിഡിനു തോൽവി. റയൽ ബെറ്റിസിനോടാണ് ഡിയേഗോ സിമിയോണിയുടെ ടീം തോൽവിയറിഞ്ഞത്. കളിയുടെ 4–ാം മിനിറ്റിൽ ഹോസെ മരിയ ഹിമെനെ വഴങ്ങിയ സെൽഫ് ഗോളിന്റെ കടം വീട്ടാൻ അത്ലറ്റിക്കോയ്ക്കായില്ല.
English Summary:
Bayern Munich win against VfL Bochum in German Bundesliga football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]