
പാരിസ് ∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞാൽ ലോക ഫുട്ബോൾ ഭരിക്കാൻ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ ലോകം ഉത്തരം തേടുന്നതിനിടെ, കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനം പാരിസിൽ ആരംഭിച്ചു. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്കാരം നേടുന്ന 18 വയസ്സിനു താഴെയുള്ള ആദ്യത്തെ താരമാണ് പതിനേഴുകാരനായ ലമീൻ യമാൽ.
1987ലെ ബലോൻ ദ് ഓർ ജേതാവു കൂടിയായ ഡച്ച് ഫുട്ബോൾ ഇതിഹാസം റൂഡ് ഗുള്ളിറ്റാണ് യമാലിന് പുരസ്കാരം സമ്മാനിച്ചത്. റയൽ മഡ്രിഡിന്റെ തുർക്കി താരം ആർദ ഗുലർ രണ്ടാം സ്ഥാനവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലിഷ് താരം കോബി മയ്നൂ മൂന്നാം സ്ഥാനവും നേടി.
LAMINE YAMAL IS THE 2024 KOPA TROPHY!
The 17 year old spanish wonder boy can’t be stopped! ✨🇪🇸 #TrophéeKopa #ballondor pic.twitter.com/UhOGzLTYCF
— Ballon d’Or (@ballondor) October 28, 2024
ബയൺ മ്യൂണിക്കിന്റെ ഇംഗ്ലിഷ് സൂപ്പർതാരം ഹാരി കെയ്ൻ, കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും നിലവിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനും കളിക്കുന്ന ഫ്രഞ്ച് താരം കിലിയൻ എംബപ്പെ എന്നിവർ മികച്ച സ്ട്രൈക്കർക്കുള്ള ഗേർഡ് മുള്ളർ പുരസ്കാരം പങ്കിട്ടു. കഴിഞ്ഞ സീസണിൽ 52 ഗോൾ വീതം നേടിയാണ് ഇരുവരും പുരസ്കാരം പങ്കിട്ടത്.
💙 𝗪𝗼𝗺𝗲𝗻’𝘀 𝗧𝗲𝗮𝗺 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿. ❤️ pic.twitter.com/zPQtdA5Y2o
— FC Barcelona Femení (@FCBfemeni) October 28, 2024
കഴിഞ്ഞ സീസണിൽ ചാംപ്യൻസ് ലീഗ്, ലാ ലിഗ കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മഡ്രിഡാണ് പുരുഷ വിഭാഗത്തിൽ മികച്ച ക്ലബ്. വിനീസ്യൂസ് ജൂനിയറിന് ബലോൻ ദ് ഓർ പുരസ്കാരമില്ലെന്ന റിപ്പോർട്ടുകളെ തുടർന്ന് ചടങ്ങ് ബഹിഷ്കരിച്ചതിനാൽ റയൽ മഡ്രിഡിൽനിന്ന് ആരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല.
Real Madrid is the Men Club of The Year!
Congrats @realmadrid 💜🤍 #clubdelannée #ballondor @ChampionsLeague pic.twitter.com/v89myP4XX0
— Ballon d’Or (@ballondor) October 28, 2024
വനിതാ വിഭാഗത്തിൽ മികച്ച ക്ലബായി ബാർസിലോന തിരഞ്ഞെടുക്കപ്പെട്ടു. 2023ൽ ഈ പുരസ്കാരം ആദ്യമായി നേടിയതും ബാർസയായിരുന്നു. കഴിഞ്ഞ സീസണിൽ ലാലിഗ, വനിതാ ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നിലനിർത്തിയതിന്റെ പകിട്ടിലാണ് ബാർസയുടെ പുരസ്കാരനേട്ടം.
Harry Kane 🤝 Kylian Mbappé
They’re our Gerd Muller Trophy winners ⚽️🎯
Both finished the 23-24 season on 52 goals! #trophéeGerdMuller #ballondor pic.twitter.com/CiHMuIKQEF
— Ballon d’Or (@ballondor) October 28, 2024
English Summary:
Ballon d’Or 2024 Award Ceremony – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]