
ബ്യൂണസ് ഐറിസ് ∙ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിലെ മോശം പെരുമാറ്റത്തെത്തുടർന്ന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് ഫിഫ രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തി. ഒക്ടോബറിൽ വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് മാർട്ടിനസിനു നഷ്ടമാവുക. ഈ മാസം ചിലെയ്ക്കും കൊളംബിയയ്ക്കുമെതിരെയുള്ള മത്സരങ്ങൾക്കു ശേഷമുള്ള പെരുമാറ്റമാണ് വിലക്കിനു കാരണം.
ചിലെയ്ക്കെതിരെയുള്ള മത്സരശേഷം നടന്ന കോപ്പ അമേരിക്ക വിജയാഘോഷച്ചടങ്ങിനിടെ ട്രോഫി അരക്കെട്ടിനോടു ചേർത്തു പിടിച്ച് മാർട്ടിനസ് സഭ്യമല്ലാത്ത ആംഗ്യം കാണിച്ചിരുന്നു. കൊളംബിയയ്ക്കെതിരെ മത്സരശേഷം ഒരു ഫൊട്ടോഗ്രാഫറുടെ ക്യാമറയിൽ ഇടിക്കുകയും ചെയ്തു.
English Summary:
Emiliano Martinez banned for two matches
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]