പാംപ്ലോന(സ്പെയിൻ)∙ സ്പാനിഷ് ലാലിഗയിൽ ബാർസിലോനയ്ക്ക് ആദ്യ തോൽവി. ഒസാസുന രണ്ടിനെതിരെ നാലു ഗോളുകൾക്കാണു ബാർസിലോനയെ തകർത്തത്. ആന്റെ ബുഡിമിർ (18,72 പെനാൽറ്റി), ബ്രയൻ സറഗോസ (28), ആബെല്‍ ബ്രെന്റോൻസ് (85) എന്നിവരാണ് ഒസാസുനയ്ക്കായി ഗോളുകൾ നേടിയത്. 53–ാം മിനിറ്റിൽ പൗ വിക്ടറും 89–ാം മിനിറ്റിൽ ലാമിൻ യമാലും ബാഴ്സയ്ക്കായി ആശ്വാസ ഗോളുകൾ കണ്ടെത്തി.
പന്തടക്കത്തിലും പാസുകളിലും ബാഴ്സ മുന്നിലുണ്ടായിരുന്നെങ്കിലും, തകർപ്പന്‍ മുന്നേറ്റങ്ങളുമായി ഒസാസുന ഹോം ഗ്രൗണ്ടില്‍ കളി പിടിക്കുകയായിരുന്നു. എട്ടിൽ ഏഴു കളികളും ജയിച്ച ബാർസിലോന 21 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള റയൽ മഡ്രിഡിന് 17 പോയിന്റുണ്ട്. അഞ്ച് വിജയവും രണ്ട് സമനിലകളുമുള്ള റയൽ ഇതുവരെ ഒരു കളിയും തോറ്റിട്ടില്ല.
English Summary:
Osasuna beat Barcelona in La liga
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]