
മുംബൈ∙ ഐപിഎൽ താരലേലത്തിലെ നിയമങ്ങളിൽ ബിസിസിഐ കൊണ്ടുവന്ന പരിഷ്കാരങ്ങൾ വിദേശതാരങ്ങളുടെ വരുമാന വർധനയെ ബാധിച്ചേക്കും. കഴിഞ്ഞ സീസണിലേക്കുള്ള മിനിലേലത്തിൽ 24.75 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയാണ് ഇത്. ഇത്തരം സാഹചര്യങ്ങൾ ഇനി ലേലത്തിലുണ്ടാകില്ല.
കാരണം പുതിയ നിയമപ്രകാരം, മെഗാ ലേലത്തിൽ ലഭിച്ചതിനേക്കാൾ വലിയ തുക മിനിലേലത്തിൽ വിദേശതാരങ്ങൾക്കു കിട്ടില്ല. തുക കുറവെങ്കിൽ ‘മുങ്ങൽ’, വിദേശതാരങ്ങളുടെ ആ തന്ത്രം ഇനി നടക്കില്ല; പണി കിട്ടും Cricket മിനിലേലത്തിൽ പങ്കെടുത്താണ് മിച്ചൽ സ്റ്റാർക്ക് ഐപിഎല്ലിലെ ഏറ്റവും പ്രതിഫലമുള്ള താരമായി മാറിയത്.
ഇതോടെ വിദേശതാരങ്ങൾ കൂടുതൽ പണമുണ്ടാക്കാനായി മെഗാലേലത്തിൽനിന്ന് ബോധപൂർവം വിട്ടുനിൽക്കുകയാണെന്ന വിമർശനം ശക്തമായി. 2026ലെ താരലേലത്തിൽ വിദേശ താരങ്ങൾക്ക് ‘സാലറി കാപ്’ സംവിധാനം കൊണ്ടുവരും.
താരങ്ങളെ നിലനിര്‍ത്താൻ എടുത്ത ഉയർന്ന തുകയോ, അല്ലെങ്കിൽ മെഗാലേലത്തിലെ ഉയർന്ന തുകയോ അടിസ്ഥാനമാക്കിയാകും മിനി ലേലത്തിൽ വിദേശ താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുക. ടീമുകൾക്ക് 6 താരങ്ങളെ നിലനിർത്താം, ലേലത്തിൽ വിറ്റുപോയി കളിക്കാൻ വന്നില്ലെങ്കിൽ വിലക്ക്; ഐപിഎലിൽ വൻ മാറ്റങ്ങള്‍ Cricket ഉദാഹരണത്തിന്– വിരാട് കോലിയെ ആർസിബി 18 കോടി നൽകി ടീമിൽ നിലനിർത്തുകയും, 2025 ലെ മെഗാ ലേലത്തിൽ ദീപക് ചാഹറിനെ 15 കോടി നൽകി വാങ്ങുകയും ചെയ്താൽ, പിന്നീടു വരുന്ന മിനി ലേലത്തിൽ വിദേശ താരങ്ങൾക്കു 15 കോടിയിൽ കൂടുതൽ തുക ലഭിക്കില്ല.
ഇനി ചാഹറിനെ 20 കോടിക്കാണ് മെഗാലേലത്തിൽ വാങ്ങുന്നതെങ്കിൽ, കോലിയെ നില നിർത്താനെടുത്ത കുറഞ്ഞ തുകയായിരിക്കും വിദേശ താരങ്ങൾക്കു ബാധകമാകുക. അതായത് മിനി ലേലത്തിലെ വിദേശ താരത്തിന് പരമാവധി 18 കോടി വരെ കിട്ടും.
പക്ഷേ വിദേശ താരങ്ങൾക്കു വേണ്ടി ഫ്രാഞ്ചൈസികൾക്ക് എത്ര വലിയ തുകയും ബിഡ് ചെയ്യാം. എന്നാൽ ഒരു താരത്തിനായി വിളിക്കുന്ന മുഴുവൻ തുകയും ആ വിദേശ താരത്തിനു ലഭിക്കില്ല.
നിശ്ചിത തുകയ്ക്ക് അപ്പുറത്തേക്കു ലേലം വിളി നീണ്ടാൽ ബാക്കി വരുന്ന പണം ബിസിസിഐയുടെ അക്കൗണ്ടിലേക്കായിരിക്കും പോകുക. English Summary:
Mitchell Starc Rs 24.75 Crore Situation No More Possible
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]