ദുബായ്∙ യുഎഇയിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യക്കാരും. മാച്ച് റഫറിയായി ജി.എസ്.ലക്ഷ്മിയും അംപയറായി വൃന്ദ രതിയുമാണ് ഐസിസിയുടെ 13 അംഗ പാനലിൽ ഇടം പിടിച്ചത്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലും ഇവർ മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു.
3 മാച്ച് റഫറിമാരും 10 അംപയർമാരുമാണ് ഇത്തവണത്തെ ലോകകപ്പിനുള്ളത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ മാച്ച് റഫറി പാനലിൽ ഇടംപിടിച്ച ആദ്യ വനിതയാണ് ലക്ഷ്മി.
English Summary:
Two Indian umpires list for the women’s T20 World Cup
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]