
ലഹോർ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് അഭ്യർഥിക്കുമെന്ന് രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് റാണ സനാവുല്ല. ഒരു പാക്ക് മാധ്യമത്തോടു സംസാരിക്കവെയാണ് പാക്കിസ്ഥാന് ടീമിന്റെ മോശം പ്രകടനം പാർലമെന്റിലെത്തിക്കുമെന്നു പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവു തന്നെ വ്യക്തമാക്കിയത്. ‘‘പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. അവർക്കു താൽപര്യമുള്ളപോലെ പ്രവര്‍ത്തിക്കാം. ഈ പ്രകടനത്തെക്കുറിച്ച് പാർലമെന്റിലും ഫെഡറൽ ക്യാബിനറ്റിലും സംസാരിക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കും.’’– റാണ സനാവുല്ല വ്യക്തമാക്കി.
ഒരു വേദിയിൽ മാത്രം കളിക്കാം, ഇന്ത്യയ്ക്ക് ആനുകൂല്യം, മനസ്സിലാക്കാൻ ‘റോക്കറ്റ് സയന്റിസ്റ്റ്’ ആകേണ്ടതില്ല: ദക്ഷിണാഫ്രിക്കൻ താരം
Cricket
ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസീലൻഡിനോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാന് ടൂർണമെന്റിൽ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ബംഗ്ലദേശിനെതിരായ അവസാന മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിക്കാതെ ഉപേക്ഷിച്ചു. വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റായിട്ടും ഒരു വിജയമോ, മികച്ചൊരു ബാറ്റിങ് ഇന്നിങ്സോ നടത്താൻ സാധിക്കാതിരുന്ന പാക്ക് താരങ്ങൾക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
‘‘ക്രിക്കറ്റിൽ നമുക്ക് ഉയർച്ച താഴ്ചകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ക്രിക്കറ്റ് ബോർഡിൽ വർഷങ്ങളായി നടക്കുന്ന മാറ്റങ്ങളാണ് അതിനു കാരണം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെലവാക്കുന്ന പണത്തിന്റെ കണക്ക് രാജ്യത്തിന് അറിയണം. മെന്റർമാർക്കൊക്കെ അഞ്ച് മില്യൻ ആണ് പ്രതിഫലം. ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു അറിവുമില്ലെന്ന് ഇവരൊക്കെ അംഗീകരിച്ചു കഴിഞ്ഞു. അപ്പോൾ ജോലി ചെയ്യാതെ അവർ പ്രതിഫലം പറ്റുകയാണെന്നു പറയാം.’’
Ranji Trophy Final
അസ്ഹർ 34 റണ്‍സെടുത്തു പുറത്ത്, കേരളത്തിന് ആറാം വിക്കറ്റും നഷ്ടം; സച്ചിൻ ബേബി– ജലജ് സഖ്യം തിളങ്ങണം
Cricket
‘‘പാക്കിസ്ഥാൻ താരങ്ങൾക്കും പിസിബി പ്രതിനിധികൾക്കുമുള്ള ആനുകൂല്യങ്ങളും സൗകര്യങ്ങളും കണ്ടാൽ ഇത് പാക്കിസ്ഥാൻ തന്നെയാണോ, അല്ല യൂറോപ്യൻ രാജ്യമാണോ എന്നു തോന്നിപ്പോകും. പിസിബിയിലെ ആളുകൾ തോന്നിയതു പോലെ പ്രവർത്തിക്കുകയാണ്. അതാണ് ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലൊക്കെ ഉള്ളതുപോലെ മികച്ചതും സ്ഥിരതയുള്ളതുമായ ക്രിക്കറ്റ് ബോർഡ് ഇവിടെയും വേണം.’’– റാണ സനാവുല്ല പ്രതികരിച്ചു.
English Summary:
Pakistan PM Under Pressure Over Champions Trophy Humiliation
TAGS
Pakistan Cricket Team
Pakistan Cricket Board (PCB)
Champions Trophy Cricket 2025
Cricket
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com