
തക്കത്തിനനുസരിച്ചു രൂപംമാറുന്ന വ്യൂഹങ്ങൾ നിറഞ്ഞ യുദ്ധമുഖമായി രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാംദിനം മാറിയതോടെ അടിച്ചും തടുത്തും മുന്നേറി കേരളവും വിദർഭയും. കൂറ്റൻ ടോട്ടൽ ലക്ഷ്യമിട്ടു ബാറ്റിങ് തുടർന്ന വിദർഭയുടെ ശേഷിക്കുന്ന 6 വിക്കറ്റുകൾ 125 റൺസിനുള്ളിൽ പിഴുതെടുത്ത് 379ൽ പിടിച്ചുകെട്ടാൻ കേരളത്തിനായി. എന്നാൽ, മറുപടി ബാറ്റിങ്ങിൽ 131 റൺസെടുക്കുന്നതിനിടെ കേരളത്തിനു 3 വിക്കറ്റ് നഷ്ടപ്പെട്ടു കഴിഞ്ഞു.
ബാറ്റിങ് ഓർഡർ കീറിക്കളഞ്ഞ് സ്പെഷലിസ്റ്റ് ബാറ്റർമാരെ ‘കാമിയോ’ റോളിൽ വാലറ്റത്ത് ഇറക്കുന്നതടക്കം ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച വിദർഭയ്ക്കെതിരെ അതേ തന്ത്രം പ്രയോഗിച്ച് കേരളം തിരിച്ചടിച്ചു. 2 വിക്കറ്റിനു 14 റൺസ് എന്ന നിലയിൽ തകരാൻ തുടങ്ങിയ കേരളത്തെ പിടിച്ചു നിർത്തിയത്, ടോപ് ഓർഡറിൽ ബാറ്റിങ്ങിനിറങ്ങിയ സ്പിൻ ബോളർ ആദിത്യ സർവതെയും അഹമ്മദ് ഇമ്രാനും ചേർന്ന 93 റൺസ് കൂട്ടുകെട്ടാണ്. വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് 248 റൺസ് പിന്നിലാണ് കേരളം.
∙ പേടിച്ചോ? ലേശം!
വിദർഭ പെരുക്കിവച്ച 379 റൺസെന്ന ടോട്ടൽ മറികടക്കാനിറങ്ങിയ കേരളത്തിന്റെ തുടക്കം ചങ്കു തകർക്കുന്നതായിരുന്നു. ദർശൻ നൽകണ്ഡെ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണർ രോഹൻ കുന്നുമ്മൽ (0) പുറത്ത്. പ്രതിരോധിക്കാൻ വിഷമമുള്ളൊരു ഇൻസ്വിങ് യോർക്കർ സ്റ്റംപ് പിഴുതു. സ്കോർ ബോർഡിൽ അപ്പോൾ ഒരു റൺ മാത്രം. അടുത്ത ഓവറിൽ യഷ് ഠാക്കൂറിനെ 3 വട്ടം ബൗണ്ടറിയിലേക്കു പായിച്ച് അക്ഷയ് ചന്ദ്രൻ വരവറിയിച്ചു. മൂന്നാം ഓവറിൽ നൽകണ്ഡെ വീണ്ടും വെടിയുണ്ടയുമായെത്തി. മിഡോഫിലേക്കു പന്ത് ഡ്രൈവ് ചെയ്യാനുള്ള അക്ഷയ് ചന്ദ്രന്റെ (14) ശ്രമം പാളി. ബാറ്റിൽത്തട്ടിയ പന്ത് പാഡിനെ തഴുകി സ്റ്റംപ് തെറിപ്പിച്ചു. രണ്ടു വിക്കറ്റിനു 14 റൺസ് എന്ന നിലയിലേക്കു വീണതോടെ കേരളത്തിനു സമ്മർദമായി.
എന്നാൽ, സ്ഥിരം ബാറ്റിങ് ഓർഡർ മറികടന്ന് സാഹചര്യത്തിന് അനുസരിച്ചു കളിക്കാരെയിറക്കുന്ന വിദർഭയുടെ തന്ത്രം കേരളം തിരിച്ചുവച്ചതോടെ കളി മാറി. സെമിയിൽ ഒൻപതാമനായി ഇറങ്ങിയ ആദിത്യ സർവതെ ഇന്നലെ വൺഡൗൺ സ്ഥാനത്തു പാഡ് കെട്ടിയിറങ്ങി. മുൻപ് എട്ടാമനായി ഇറങ്ങിയ അഹമ്മദ് ഇമ്രാൻ നാലാം നമ്പറിലുമെത്തിയതോടെ സ്കോറിങ്ങിനു വേഗം കൂടി. സ്പിന്നർമാരെ ഇറക്കി കൂട്ടുകെട്ട് പൊളിക്കാൻ വിദർഭ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 90 പന്തിൽനിന്ന് സർവതെ അർധ സെഞ്ചറി തികച്ചു.
93 റൺസിലേക്കു കൂട്ടുകെട്ടു വളർന്നു കേരളം നിലയുറപ്പിച്ച ഘട്ടത്തിൽ യഷ് ഠാക്കൂറിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് അഹമ്മദ് ഇമ്രാൻ (37) പുറത്തായതു തിരിച്ചടിയായി. 66 റൺസുമായി സർവതെയും 7 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ.
∙ വാലറ്റത്തെ തലപ്പത്തുകാർ
വിചിത്ര പരീക്ഷണങ്ങൾ കാരണം തലയേത്, വാലേത് എന്നു നിശ്ചയമില്ലാത്ത ബാറ്റിങ് ഓർഡറുമായി രണ്ടാംദിനം രാവിലെ കളി തുടങ്ങിയ വിദർഭയെ പേസർമാരുടെ തീപ്പന്തുകളിലൂടെ ആണു കേരളം വരവേറ്റത്. സെഞ്ചറിയുമായി കളംനിറഞ്ഞുനിന്ന ഡാനിഷ് മലേവറിനെ പുറത്താക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും പരിശീലന മത്സരം കളിക്കുന്ന ലാഘവത്തോടെ മലേവർ സ്കോറിങ് തുടർന്നു. സിക്സറടിച്ച് 150 റൺസ് എന്ന നാഴികക്കല്ലു പിന്നിട്ടു മലേവർ കുതിക്കുന്നതിനിടെയാണ് എൻ.പി.ബേസിൽ ആഞ്ഞടിച്ചത്. മീഡിയം വേഗത്തിലെത്തിയ ഗുഡ് ലെങ്ത് പന്ത് പ്രതിരോധിക്കാൻ മലേവർ ശ്രമിച്ചെങ്കിലും ബാറ്റിനും പാഡിനുമിടയിലൊരു വിടവു ജനാല തുറന്നിരുന്നു.
153 റൺസെടുത്ത മലേവറിന്റെ കുറ്റി തെറിച്ചതിനു പിന്നാലെ വിദർഭയുടെ നിലതെറ്റി. ടീം ടോട്ടലിൽ 5 റൺസ്കൂടി ചേർന്നപ്പോൾ ബേസിൽ തന്നെ അടുത്ത വെടിപൊട്ടിച്ചു. നൈറ്റ് വാച്ച്മാനായെത്തി 25 റൺസെടുത്ത യഷ് ഠാക്കൂറിനെ എൽഡിഡബ്ല്യുവിൽ കുടുക്കി. വാലറ്റത്തു കൂറ്റനടിക്കാർ വരാനിരിക്കുന്നേയുള്ളൂ എന്നതായിരുന്നു വിദർഭയുടെ തന്ത്രം. എന്നാൽ, ടൂർണമെന്റിലെ നാലാമത്തെ മികച്ച റൺവേട്ടക്കാരനായ യഷ് റാത്തോഡിനെ സ്ലിപ്പിൽ ഏദൻ ആപ്പിൾ ടോം ക്യാച്ചെടുത്തതോടെ വിദർഭ 7ന് 297 എന്ന നിലയിലായി.
വാലറ്റം തൂത്തെറിയപ്പെടുന്നതാണു കീഴ്വഴക്കമെങ്കിലും ഇവിടെയതു തെറ്റി. എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയതു വിദർഭയുടെ ക്യാപ്റ്റൻ അക്ഷയ് വാഡ്കർ. ഒൻപതാം നമ്പരിൽ ഓൾറൗണ്ട് മികവുള്ള അക്ഷയ് കർനേവർ. പത്താം നമ്പരിലെത്തിയത് കഴിഞ്ഞ 10 കളികളിൽ 5 അർധ സെഞ്ചറി നേടിയ ഹർഷ് ദുബെ. പതിനൊന്നാം നമ്പറിൽ കൂറ്റനടിക്കാരൻ നചികേത് ഭുട്ടെയും. ഇവർ കൂട്ടുകെട്ടുകളിലൂടെ 82 റൺസ് കൂട്ടിച്ചേർത്തതോടെ 379 റൺസ് എന്ന മികച്ച ടോട്ടലിലേക്കു വിദർഭയെത്തി. അവസാന വിക്കറ്റിൽ 44 റൺസാണ് ദുബെ – ഭുട്ടെ സഖ്യം നേടിയത്. നിധീഷും ഏദനും 3 വീതവും ബേസിൽ രണ്ടും ജലജ് ഒന്നും വിക്കറ്റുകൾ വീഴ്ത്തി.
English Summary:
Ranji Trophy Final: Kerala’s Ranji Trophy final against Vidarbha saw a thrilling contest. Vidarbha’s unconventional batting order and Kerala’s resilient response resulted in a captivating match with the score at 131/3.
TAGS
Ranji Trophy
Kerala Cricket Team
Cricket
Sports
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]