മെൽബൺ∙ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിക്കരുത്തിൽ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ വമ്പൻ സ്കോറിലേക്ക്. രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോൾ 113 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 454 റൺസെന്ന നിലയിലാണ് ഓസീസ്. 194 പന്തുകൾ നേരിട്ട സ്റ്റീവ് സ്മിത്ത് 139 റണ്‍സുമായി പുറത്താകാതെനിൽക്കുന്നു. 15 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഒപ്പമുള്ളത്.
കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു
Kozhikode News
ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തിൽ 86 ഓവറിൽ 311 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. 63 പന്തിൽ 49 റൺസെടുത്ത ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസാണ് വെള്ളിയാഴ്ച പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തിൽ നിതീഷ് റെഡ്ഡി ക്യാച്ചെടുത്തായിരുന്നു കമിൻസിന്റെ മടക്കം.
സാം കോൺസ്റ്റാസ് (65 പന്തില്‍ 60), ഉസ്മാൻ ഖവാജ (121 പന്തിൽ 57), മാർനസ് ലബുഷെയ്ൻ (145 പന്തിൽ 72), ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചൽ മാർഷ് (13 പന്തിൽ നാല്), അലക്സ് ക്യാരി (41 പന്തിൽ 31) എന്നിവരാണു പുറത്തായ ബാറ്റർമാർ.
89 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ സാം കോൺസ്റ്റാസും ഉസ്മാൻ ഖവാജയും ഓസ്ട്രേലിയയ്ക്കായി കൂട്ടിച്ചേർത്തത്. സാം കോൺസ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ എൽബിഡബ്ല്യു ആകുകയായിരുന്നു. ഉസ്മാൻ ഖവാജയെ ജസ്പ്രീത് ബുമ്രയുടെ പന്തിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി. വാഷിങ്ടന്‍ സുന്ദറിനാണ് ലബുഷെയ്ന്റെ വിക്കറ്റ്. പിന്നാലെ ഹെഡിനെയും മാര്‍ഷിനെയും ബുമ്ര മടക്കിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി.
സ്കോർ 299ൽ നിൽക്കെ അലക്സ് ക്യാരിയെ ആകാശ്ദീപ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തിയാണ് ഇന്ത്യ നാലാം ടെസ്റ്റ് കളിക്കുന്നത്. പരമ്പര നിലവിൽ 1–1 എന്ന നിലയിലാണ്. ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
English Summary:
India vs Australia Fourth Test, Day Two Updates
TAGS
Indian Cricket Team
Australian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com