ന്യൂഡൽഹി∙ ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്ക് സമ്പൂർണ വിലക്കുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). ഉത്തേജക മരുന്നു പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിച്ചതിനാണ് താരത്തിന് നാലു വർഷത്തെ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാലയളവിൽ മത്സരങ്ങളിൽ പങ്കെടുക്കാനോ വിദേശത്തു പോലും പരിശീലക ജോലി ചെയ്യാനോ താരത്തിനു കഴിയില്ല.
ദേശീയ ടീം സിലക്ഷന്റെ സമയത്ത് ഇക്കഴിഞ്ഞ മാർച്ച് 10നാണ് ഉത്തജേക പരിശോധനയ്ക്ക് സാംപിൾ നൽകാൻ പൂനിയ വിസമ്മതിച്ചത്. തുടർന്ന് ഏപ്രിൽ 23ന് പൂനിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി നാഡ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെ രാജ്യാന്തര സംഘടനയായ യുഡബ്ല്യുഡബ്ല്യുവും വിലക്കുമായി രംഗത്തെത്തിയിരുന്നു.
കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകിയെന്ന കാരണത്താലായിരുന്നു പൂനിയയടെ നിസഹകരണം. പരിശോധനയ്ക്ക് തയാറാണെന്നും എന്നാല്‍ കിറ്റുകളിൽ വ്യക്തത വേണമെന്നും പൂനിയ ‘നാഡ’യോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 23 മുതൽ നാലു വർഷത്തേക്കാണ് വിലക്കെന്ന് നാഡ അറിയിച്ചു. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തിതാരമായിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു.
English Summary:
Bajrang Punia banned for four years, can’t wrestle or seek coaching opportunities abroad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]