കൊൽക്കത്ത∙ സ്പാനിഷ് താരം ബോർജ ഹെരേര ഹാട്രിക് ഗോളുകളുമായി കത്തിക്കയറിയ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകർത്ത് എഫ്സി ഗോവ. ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോവയുടെ വിജയം. 13,20,71 മിനിറ്റുകളിലായിരുന്നു സ്പാനിഷ് താരത്തിന്റെ ഗോളുകൾ. മാദിഹ് തലാൽ (29, പെനാൽറ്റി), ഡേവിഡ് ലാൽലങ്സംഗ (85) എന്നിവർ ഈസ്റ്റ് ബംഗാളിനായി ആശ്വാസ ഗോളുകൾ കണ്ടെത്തി.
ബംഗ്ലദേശ് ആരാധകൻ ‘ടൈഗർ’ റോബിക്ക് മർദനം? കുഴഞ്ഞു വീണതെന്ന് യുപി പൊലീസ്- വിഡിയോ
Cricket
81–ാം മിനിറ്റിൽ കാൾ മക്ഹ്യു ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ ഗോവ പത്തു പേരായി ചുരുങ്ങിയിരുന്നു. 85–ാം മിനിറ്റിൽ രണ്ടാം ഗോൾ വഴങ്ങിയെങ്കിലും ലീഡ് കൈവിടാതെ ഗോവ പിടിച്ചുനിന്നു. ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റകോസ് ഇല്ലാതെ ഇറങ്ങിയ ഈസ്റ്റ് ബംഗാൾ സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഹോം ഗ്രൗണ്ടായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങിയത്.
മൂന്നു മത്സരങ്ങളിൽനിന്ന് ഒരു വിജയവും സമനിലയും തോൽവിയുമുള്ള ഗോവ നാലു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇതുവരെ പോയിന്റൊന്നും നേടാനാകാത്ത ഈസ്റ്റ് ബംഗാൾ 12–ാമതാണ്. ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്സിയും, പിന്നാലെ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളിനെ തോൽപിച്ചിരുന്നു.
English Summary:
East Bengal FC Vs FC Goa, ISL 2024-25 Match- Live Updates