
കാൻപുർ∙ ഇന്ത്യ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റ് കാണാൻ സ്റ്റേഡിയത്തിലെത്തിയ ബംഗ്ലദേശ് ആരാധകനെ ഇന്ത്യൻ ആരാധകർ മർദിച്ചതായി റിപ്പോർട്ട്. ബംഗ്ലദേശ് ടീമിന്റെ ആരാധകനായ ‘ടൈഗർ റോബി’ക്കാണ് കാൻപുരിലെ സ്റ്റേഡിയത്തിൽവച്ചു പരുക്കേറ്റത്. പൊലീസ് ഇടപെട്ട് ബംഗ്ലദേശ് ആരാധകനെ ആശുപത്രിയിലേക്കു മാറ്റി. ദേഹം മുഴുവൻ കടുവയുടെ നിറവും ഡിസൈനും ചായം പൂശിയാണ് ‘ടൈഗർ റോബി’ ഇഷ്ട ടീമിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്താറുള്ളത്.
‘എനിക്ക് പൊലീസിന്റെ പണിയല്ല, സുരക്ഷിതമായി രാജ്യം വിടാൻ സഹായിക്കേണ്ടത് ബോർഡല്ല’: ബിസിബി പ്രസിഡന്റ്, ഷാക്കിബിന് തിരിച്ചടി
Cricket
എന്താണു പ്രശ്നങ്ങൾക്കു കാരണമായതെന്നു വ്യക്തമല്ല. കാൻപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലെ ഗാലറിയിൽ നിൽക്കുമ്പോഴാണ് ബംഗ്ലദേശ് ആരാധകനുനേരെ അക്രമമുണ്ടാകുന്നത്. ‘ടൈഗർ റോബി’യെ ആശുപത്രിയിലേക്കു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തർക്കത്തെ തുടർന്ന് ചിലര്‍ വയറിൽ മർദിച്ചതായാണ് ബംഗ്ലദേശ് ആരാധകൻ ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തിയത്.
ഇടിയേറ്റു കുഴഞ്ഞുവീണ ‘ടൈഗർ റോബി’യെ ആരാധകരിൽ ചിലരാണു സ്റ്റേഡിയത്തിനു പുറത്തേക്കു കൊണ്ടുപോയത്. ധാക്ക സ്വദേശിയായ ആരാധകന് കുഴഞ്ഞുവീണതായി ഉത്തർപ്രദേശ് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ‘ടൈഗർ റോബി’ കാൻപുരിലെ ചൂട് സഹിക്കാനാകാതെ കുഴഞ്ഞുവീണതാണെന്നാണ് യുപി പൊലീസിന്റെ വിശദീകരണം.
കാൻപുരിൽ മഴക്കളി തുടരുന്നു, ഇന്ത്യ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 35 ഓവർ മാത്രം
Cricket
സ്റ്റേഡിയത്തിൽ ആരാധകർക്ക് പ്രവേശനമില്ലാതിരുന്ന സി അപ്പർ സ്റ്റാൻഡിലാണ് റോബി നിന്നിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മത്സരം ആദ്യ ദിവസം ഉച്ചഭക്ഷണത്തിനായി നിർത്തിവച്ചപ്പോഴാണ് തനിക്ക് മർദനമേറ്റതെന്നാണ് ബംഗ്ലദേശ് ആരാധകന്റെ പരാതി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി നേരത്തേ അവസാനിപ്പിച്ചിരുന്നു. കാൻപുരില്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ കളി അവസാനിപ്പിച്ചത്. 35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ് ബംഗ്ലദേശ്.
VIDEO | Bangladesh cricket team’s ‘super fan’ Tiger Roby was allegedly beaten up by some people during the India-Bangladesh second Test match being played at Kanpur’s Green Park stadium. He was taken to hospital by the police. More details are awaited.#INDvsBAN #INDvsBANTEST… pic.twitter.com/n4BXfKZhgy
— Press Trust of India (@PTI_News) September 27, 2024
English Summary:
Bangladesh Team’s Super Fan Allegedly Beaten Up During Kanpur Test
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]