![](https://newskerala.net/wp-content/uploads/2024/09/thiruvananthapuram-kombans-fc-practice-1024x533.jpg)
കൊച്ചി ∙ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിൽ ഫോഴ്സ കൊച്ചി എഫ്സിയും തിരുവനന്തപുരം കൊമ്പൻസും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇരു ടീമിനും ഒരേ മോഹം; ജയം. പക്ഷേ, ലക്ഷ്യം രണ്ടാണ്. ഇന്നു ജയിച്ചാൽ പോയിന്റ് പട്ടികയിൽ കൊമ്പൻസ് ഒന്നാമതെത്തും. ഫോഴ്സ കൊച്ചി മോഹിക്കുന്നതു ലീഗിലെ ആദ്യ ജയം. 3 കളികളിൽ 2 സമനിലയും ഒരു തോൽവിയും അക്കൗണ്ടിലുള്ള കൊച്ചി സ്വന്തം ഗ്രൗണ്ടിൽ ആഗ്രഹിക്കുന്നതു വിജയം മാത്രം.
ലീഗിൽ സജീവമായി നിലനിൽക്കാൻ ഇന്നത്തെ മത്സരത്തിൽ കൊച്ചിക്കു ജയിച്ചേ പറ്റൂ എന്നതിനാൽ മത്സരത്തിനു വാശിയേറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആകെ 6 ടീമുകളുള്ള ലീഗിലെ പോയിന്റ് പട്ടികയിൽ 5 –ാം സ്ഥാനത്താണു കൊച്ചി. കൊമ്പൻസ് മൂന്നാമതും.
ഇന്നു രാത്രി 7.30 നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കിക്കോഫ്. മത്സരം സ്റ്റാർ സ്പോർട്സ് ഫസ്റ്റ് ചാനലിൽ ലൈവ്. ഡിസ്നി ഹോട്സ്റ്റാറിലും മനോരമ മാക്സിലും (ഗൾഫ്) ലൈവ് സ്ട്രീമിങ് ലഭ്യം.
English Summary:
Kochi Forca FC vs Thiruvananthapuram Kombans FC, Super League Kerala Match – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]