
മതിലാണെങ്കിൽ പൊളിക്കാൻ ചുറ്റിക മതി. പക്ഷേ, വന്മതിലായി മാറിയ കൂട്ടുകെട്ടു പൊളിക്കാൻ പല ആയുധങ്ങളും മാറിമാറി പ്രയോഗിച്ചിട്ടും ഫലംകാണാതെ വന്നപ്പോൾ രഞ്ജി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യദിനം വിദർഭയ്ക്കു മുന്നിൽ കേരളം വിറച്ചു. അപരാജിത സെഞ്ചറിയുമായി ഡാനിഷ് മലേവറും (138*) ക്ലാസിക് അർധ സെഞ്ചറിയുമായി കരുൺ നായരും (86) 215 റൺസിന്റെ കൂട്ടുകെട്ടിലൂടെ കേരളത്തെ കുഴപ്പിച്ചെങ്കിലും അവസാന സെഷനിൽ കരുണിനെ റണ്ണൗട്ടാക്കി കേരളം കളിയിലേക്കു തിരിച്ചെത്തി.
3ന് 24 എന്ന നിലയിൽ തകർന്നിടത്തു നിന്നാണു കരുൺ – മലേവർ സഖ്യം വിദർഭയുടെ പ്രതീക്ഷകൾ കെട്ടിപ്പൊക്കിയത്. ഒന്നാംദിനം അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിലാണു വിദർഭ. ഒന്നാം സെഷനിൽ ഇന്നും പേസർമാർ വിക്കറ്റ് കൊയ്താൽ കേരളത്തിനു മുൻതൂക്കം തിരിച്ചു പിടിക്കാം. വിക്കറ്റ് നഷ്ടപ്പെടാതെ ആദ്യ സെഷൻ അതിജീവിക്കാനായാൽ വിദർഭയെ പിടിച്ചുനിർത്താൻ കേരളം അൽപം ബുദ്ധിമുട്ടും.
∙ കിടുക്കുന്ന തുടക്കം
പേസർമാർ കുളിരുള്ള തുടക്കം നൽകിയിട്ടും രഞ്ജി ട്രോഫി ഫൈനലിന്റെ ഒന്നാം ദിനം കേരളത്തിന് ഉഷ്ണിക്കുന്നതായി. ബാറ്റിങ് വിക്കറ്റെന്നു വ്യക്തമാണെങ്കിലും പച്ചപ്പും ഈർപ്പവുമുള്ള പിച്ച് പേസർമാരെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണു ടോസ് നേടിയ കേരളം ബോളിങ് തിരഞ്ഞെടുത്തത്. എം.ഡി.നിധീഷിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ പാർഥ് രഖഡെ (0) എൽബിഡബ്ല്യുവിൽ കുടുങ്ങി പുറത്ത്. പാഡിന്റെ തലപ്പത്തു തട്ടിയ പന്ത് സ്റ്റംപിന്റെ ഉയരത്തിലും മുകളിലാകാമെന്ന ധാരണയിൽ അംപയർ അനുവദിച്ചില്ല. എന്നാൽ, റിവ്യു ഫലം വന്നപ്പോൾ ഔട്ട്.
തുടക്കം കിടുക്കിയതിന്റെ ആവേശത്തിൽ പേസർമാർ ഇരച്ചു കയറുന്നതാണു പിന്നീടു കണ്ടത്. വരുൺ നായനാർക്കു പകരം ടീമിലെത്തിയ ഏദൻ ആപ്പിൾ ടോം നിധീഷിന് ഉറച്ച പിന്തുണ നൽകിയപ്പോൾ ആദ്യ 3 ഓവറുകൾ മെയ്ഡൻ. ന്യുബോൾ നേരിടാനുള്ള മിടുക്കിന്റെ പേരിൽ മധ്യനിരയിൽ നിന്നു സ്ഥാനക്കയറ്റം നേടി എത്തിയ ദർശൻ നൽകണ്ഡെയുടേതായിരുന്നു അടുത്ത ഊഴം. നിധീഷിന്റെ ഷോർട് ബോളിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച നൽകണ്ഡെ (1) ഡീപ് സ്ക്വയറിൽ ബേസിലിന്റെ കയ്യിലെത്തി.
ഓഫ് സ്റ്റംപിനു പുറത്ത് ഏദന്റെ ഗുഡ് ലെങ്ത് പന്തിൽ പാതിമനസ്സോടെ ബാറ്റ് വച്ച ധ്രുവ് ഷോറെയെ (16) വിക്കറ്റ് കീപ്പർ അസ്ഹറുദ്ദീൻ ഡൈവ് ചെയ്ത് ഒറ്റക്കൈയിൽ ഒതുക്കിയപ്പോൾ വിദർഭ 3ന് 24 എന്ന നിലയിൽ പരുങ്ങി. മത്സരം വഴിതിരിച്ചുവിടാൻ ശേഷിയുള്ള കൂട്ടുകെട്ടിന്റെ പിറവിയെന്നോണം മലയാളി താരം കരുൺ നായരും ഇരുപത്തിയൊന്നുകാരൻ ഡാനിഷ് മലേവറും ക്രീസിൽ ഒന്നിച്ചു.
∙ പതറാതെ പ്രതിരോധം
പിച്ചിലെ ബൗൺസും വേഗവും തിരിച്ചറിഞ്ഞ് ക്ഷമയോടെയാണു കരുണും മലേവറും തുടങ്ങിയത്. വിക്കറ്റ് നഷ്ടമൊഴിവാക്കാൻ ആവേശമൊഴിവാക്കി. വെയിലിനു ചൂടേറി പിച്ചിലെ ഈർപ്പം നഷ്ടപ്പെടുംതോറും കൂട്ടുകെട്ടിന്റെ ചൂടു കൂടിവന്നു. സുരക്ഷിത ഷോട്ടുകളിലൂടെ ബൗണ്ടറികൾ കണ്ടെത്തി പേസർമാരെ വരുതിയിലാക്കി. മറുവശത്ത് ആദിത്യ സർവതെയും ജലജ് സക്സേനയും നടത്തിയ സ്പിൻ ആക്രമണവും ഫലം കണ്ടില്ല. കൂട്ടുകെട്ട്100 കടന്നതിനു ശേഷം മലേവർ ഗീയർ മാറ്റി സ്കോറിങ് വേഗം കൂട്ടി. വ്യക്തിഗത സ്കോർ 92ൽ നിൽക്കെ ഒരു സിക്സും ഫോറും പായിച്ചാണു മലേവർ സെഞ്ചറി തികച്ചത്. ഫസ്റ്റ് ക്ലാസ് കരിയറിൽ മലേവറിന്റെ രണ്ടാം സെഞ്ചറി.
വിദർഭയുടെ ആഹ്ലാദം തണുക്കും മുൻപേ കരുണും അർധ സെഞ്ചറി തികച്ചു. കേരളം പേസും സ്പിന്നും മാറിമാറി പ്രയോഗിച്ചിട്ടും പൊളിക്കാൻ കഴിയാതെ വന്നതോടെ കൂട്ടുകെട്ട് 414 പന്തിൽ 215 റൺസ് എന്ന നിലയിലെത്തി. 86 റൺസുമായി കരുൺ സെഞ്ചറിയിലേക്ക് അടുക്കുന്നതിനിടെയാണു കേരളം കാത്തിരുന്ന ബ്രേക്ത്രൂ വന്നത്.
ഓഫ്സൈഡിനു പുറത്തേക്കു പോയ ഏദന്റെ പന്ത് വിക്കറ്റ് കീപ്പറുടെ കയ്യിൽ നിന്നു സ്ലിപ്പിലേക്കു തെറിച്ചു. റണ്ണിനായി ഏതാനും ചുവടുകൾ ഓടിയെങ്കിലും അപകടം മനസ്സിലാക്കി കരുൺ പിന്തിരിഞ്ഞു. പന്തെടുത്ത രോഹൻ കുന്നുമ്മലിന്റെ ഡയറക്ട് ത്രോ കരുണിന്റെ വിക്കറ്റ് തെറിപ്പിച്ചു. കേരളം ആവേശത്തിലായെങ്കിലും കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിദർഭ ഒന്നാം ദിനം അവസാനിപ്പിച്ചു. ഒന്നാം ദിനം അവസാനിക്കുമ്പോൾ 5 റൺസുമായി യഷ് ഠാക്കൂറാണ് മലേവറിനൊപ്പം ക്രീസിൽ.
English Summary:
Vidarbha vs Kerala, Ranji Trophy 2024-25 Final, Day 2 – Live Updates
TAGS
Sports
Ranji Trophy
Kerala Cricket Team
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]