രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും മലയാളി താരം സഞ്ജു സാംസണിനും നിർണായകമാകും. മൂന്നാം ട്വന്റി20 വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. രാജ്കോട്ടിൽ ചൊവ്വാഴ്ച രാത്രി ഏഴു മണിക്കാണു മത്സരം. കൊൽക്കത്തയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച ശേഷമായിരുന്നു ഇംഗ്ലണ്ട് കീഴടങ്ങിയത്. രണ്ടാം മത്സരത്തിൽ രണ്ടു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. അതേസമയം ചെറിയ വ്യത്യാസത്തിൽ നഷ്ടമായ വിജയം മൂന്നാം മത്സരത്തിൽ നേടി പരമ്പരയിലേക്കു തിരിച്ചെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.
വിനോദ് കാംബ്ലിയിൽനിന്ന് വിവാഹമോചനത്തിനു ശ്രമിച്ചു, പിന്നീടു വേണ്ടെന്നുവച്ചു: വെളിപ്പെടുത്തി ആന്‍ഡ്രിയ
Cricket
ഇംഗ്ലണ്ടിന്റെ പേസർമാർക്കു മുന്നിൽ സഞ്ജു സാംസണ് അടിപതറുകയാണെന്ന ആരോപണത്തിന് ശക്തമായ മറുപടി നൽകാന് താരത്തിനുള്ള അവസരം കൂടിയാണു നാളത്തേത്. ആദ്യ രണ്ടു കളികളിലും രാജസ്ഥാൻ റോയൽസിലെ സഹതാരം കൂടിയായിരുന്ന ജോഫ്ര ആർച്ചറുടെ പന്തുകളിലാണ് സഞ്ജു ഔട്ടായത്. ആദ്യ മത്സരത്തിൽ 20 പന്തുകൾ നേരിട്ട സഞ്ജു 26 റൺസാണു നേടിയത്. ഒരു സിക്സും നാലു ഫോറുകളും അടിച്ച താരം ആർച്ചറുടെ പന്തിൽ ഗുസ് അറ്റ്കിൻസൻ ക്യാച്ചെടുത്ത് പുറത്താകുകയായിരുന്നു.
കൊൽക്കത്തയിലെ തോൽവിക്ക് ‘സ്മോഗി’നെ കുറ്റപ്പെടുത്തി ഹാരി ബ്രൂക്ക്; ‘സ്മോഗ്’ ഇല്ലാത്ത ചെന്നൈയിൽ എന്തുപറ്റിയെന്ന് അശ്വിന്റെ പരിഹാസം- വിഡിയോ
Cricket
രണ്ടാം മത്സരത്തിൽ ഏഴു പന്തുകളിൽ അഞ്ച് റൺസ് മാത്രമാണു സഞ്ജുവിന്റെ സമ്പാദ്യം. ആര്‍ച്ചർ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ബ്രൈഡൻ കാഴ്സ് ക്യാച്ചെടുത്താണു രണ്ടാം ട്വന്റി20യിൽ മലയാളി താരം മടങ്ങിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വിശ്വസ്തനായതിനാൽ മൂന്നാം മത്സരത്തിലും സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമായിരിക്കും. പക്ഷേ ഒരിക്കൽ കൂടി നിരാശപ്പെടുത്തിയാൽ 4,5 ട്വന്റി20കളിൽ ടീം മാനേജ്മെന്റ് മാറ്റങ്ങൾക്കു മുതിർന്നേക്കും. യുവതാരം ധ്രുവ് ജുറേലാണു സഞ്ജുവിനു പുറമേ ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റർ.
ആദ്യ മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, കൊൽക്കത്തയിൽ 12 റൺസ് നേടിയിരുന്നു. തകർപ്പനടികളുമായി ഫോമിലേക്കു തിരിച്ചെത്തേണ്ടത് സൂര്യയുടേയും ആവശ്യമാണ്. രാജ്കോട്ടിൽ റൺസ് ഒഴുകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2023 ൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഇവിടെ 228 റൺസടിച്ചിട്ടുണ്ട്. രാജ്കോട്ടിലെ ഏറ്റവും ഉയർന്ന സ്കോറും ഇതാണ്.
English Summary:
India one win away from series victory against England in T20
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Sanju Samson
Suryakumar Yadav
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com