മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുമൊത്തുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നതായി വെളിപ്പെടുത്തി കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ്. നിയമ നടപടികൾക്കു ശ്രമം തുടങ്ങിയിരുന്നെങ്കിലും കാംബ്ലിയുടെ അവസ്ഥ കണ്ടാണു തീരുമാനത്തിൽനിന്നു പിന്നോട്ടുപോയതെന്ന് ആൻഡ്രിയ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
സഞ്ജുവിന് എന്താണ് സംഭവിക്കുന്നത്? പന്തിന്റെ വേഗം 140ന് മുകളിലെങ്കിൽ റൺസ് നേടാനാകുന്നില്ല, വിക്കറ്റും കളയുന്നുവെന്ന് ചോപ്ര
Cricket
കാംബ്ലിയുടെ മദ്യപാനം, കുടുംബ ജീവിതത്തേയും മോശമായി ബാധിച്ചതായും ആൻഡ്രിയ വ്യക്തമാക്കി. 2006ലാണ് കാംബ്ലിയും ആൻഡ്രിയയും വിവാഹിതരായത്. കാംബ്ലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ആഴ്ചകളോളം ചികിത്സയിലായിരുന്ന കാംബ്ലി അടുത്തിടെയാണു ആശുപത്രി വിട്ടത്. കാംബ്ലിയുടെ തലയിൽ രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. അണുബാധ കാരണമുള്ള ആരോഗ്യപ്രശ്നങ്ങളും കാംബ്ലി നേരിടുന്നുണ്ട്.
‘‘ഞാൻ ഉപേക്ഷിച്ചുപോയാൽ അദ്ദേഹത്തിനു പിന്നെ ആരും ഉണ്ടാകില്ല. സഹായത്തിന് ആളില്ലാത്ത അവസ്ഥയാകും. അദ്ദേഹം ഒരു കുട്ടിയെപ്പോലെയാണ്. അതാണ് എന്നെ വേദനിപ്പിക്കുന്നത്. എനിക്ക് അദ്ദേഹത്തെ വിട്ടുപോകാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ അദ്ദേഹം ഭക്ഷണം കഴിച്ചിട്ടുണ്ടോ? എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ ആലോചിച്ച് ടെൻഷനാകും. ഈ സമയത്ത് എന്നെ ആവശ്യമുണ്ട്. അതുകൊണ്ടാണ് ഇവിടെ തുടരുന്നത്.’’– ആൻഡ്രിയ വ്യക്തമാക്കി.
‘വെറുതെ’ ക്രീസ് വിട്ട കറനെ റണ്ണൗട്ടാക്കി പുരാൻ, ഔട്ടെന്ന് അംപയറും; ആ വിക്കറ്റ് നമുക്കു വേണ്ടെന്ന് കോച്ച്, തോറ്റിട്ടും ടീമിന് കയ്യടി– വിഡിയോ
Cricket
കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിന്റെ 50–ാം വാർഷികത്തിന് ഭാര്യയുടെ കൈ പിടിച്ചാണ് വിനോദ് കാംബ്ലി എത്തിയത്. ബിസിസിഐയിൽനിന്ന് ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ചാണ് കാംബ്ലിയും കുടുംബവും ജീവിക്കുന്നത്. വിനോദ് കാംബ്ലിയുടെ ആശുപത്രി ബില്ലുകൾ മുൻ ഇന്ത്യൻ താരങ്ങളാണ് അടയ്ക്കുന്നത്. പണം നൽകാത്തതിന്റെ പേരിൽ കാംബ്ലിയുടെ ഫോൺ കട ഉടമ കൊണ്ടുപോയിരുന്നു.
English Summary:
Filed For Divorce, Took It Back Later: Vinod Kambli’s Wife Andrea Hewitt
TAGS
Vinod Kambli
Indian Cricket Team
Board of Cricket Control in India (BCCI)
Divorce
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com