അബുദാബി∙ വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് മത്സരത്തിനിടെ, പന്ത് ഡെഡ് ആയെന്ന ധാരണയിൽ ക്രീസ് വിട്ടതിന് റണ്ണൗട്ടായ താരത്തിന്റെ വിക്കറ്റ് വേണ്ടെന്നുവച്ച് എതിർ ടീം കോച്ചിന്റെ മാതൃക. ടീമംഗങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്യുകയും തേഡ് അംപയർ വിശദമായി പരിശോധിക്കുകയും ചെയ്തതിനു ശേഷമാണ്, ആ വിക്കറ്റ് നമുക്കു വേണ്ടെന്ന് മുഖ്യ പരിശീലകൻ ടീമിനെ തിരുത്തിയത്. റണ്ണൗട്ടായി മടങ്ങുകയായിരുന്ന ബാറ്ററെ അദ്ദേഹം ഇടപെട്ട് ക്രീസിലേക്ക് തന്നെ തിരിച്ചയയ്ക്കുകയും ചെയ്തു. ആ വിക്കറ്റ് വേണ്ടെന്നുവച്ച ടീം അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും, അവരുടെ നൻമയ്ക്ക് കയ്യടിക്കുകയാണ ക്രിക്കറ്റ് ലോകം.
യുഎഇയിൽ നടക്കുന്ന ഇന്റർനാഷനൽ ലീഗ് ട്വന്റി20യിലാണ് ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന സംഭവം. ജനുവരി 25ന് എംഐ എമിറേറ്റ്സും ഗൾഫ് ജയന്റ്സും തമ്മിൽ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരമാണ് ഇത്തരമൊരു നിമിഷത്തിനു വേദിയായത്. നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായത് ഗൾഫ് ജയന്റ്സിന്റെ ഇംഗ്ലിഷ് താരം ടോം കറൻ. റണ്ണൗട്ടാക്കിയത് എമിറേറ്റ്സിന്റെ നായകൻ കൂടിയായ വിൻഡീസ് താരം നിക്കോളാസ് പുരാൻ. തേഡ് അംപയർ ഔട്ട് വിധിച്ചതോടെ പവലിയനിലേക്ക് മടങ്ങിയ ടോം കറനെ തടഞ്ഞുനിർത്തി ടീമിനെക്കൊണ്ട് അപ്പീൽ പിൻവലിപ്പിച്ച് വിക്കറ്റ് വേണ്ടെന്നുവച്ചത് സിംബാബ്വെയുടെ മുൻ താരം കൂടിയായ മുഖ്യ പരിശീലകൻ ആൻഡി ഫ്ലവറും!
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ എമിറേറ്റ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 151 റൺസ്. ഇംഗ്ലിഷ് താരം ടോം ബാന്റന്റെ അർധസെഞ്ചറിക്കരുത്തിലാണ് (39 പന്തിൽ 56) എമിറേറ്റ്സ് 151 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ 17.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിൽ നിൽക്കെയാണ് സംഭവം. 13 പന്തും നാലു വിക്കറ്റും ബാക്കിനിൽക്കെ ജയന്റ്സിനു വിജയത്തിലേക്കു വേണ്ടിയിരുന്നത് 18 റൺസ്. അൽസാരി ജോസഫ് എറിഞ്ഞ 18–ാം ഓവറിലെ അവസാന പന്തിൽ മാർക്ക് അഡയർ സിംഗിൾ നേടി. നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ടോം റൺ പൂർത്തിയാക്കിയതിനു പിന്നാലെ, ഓവർ തീർന്നെന്ന ധാരണയിൽ ക്രീസ് വിട്ടു.
Captain Pooran appeals ➡️ Run-out given ➡️ Coach Flower not happy ➡️ Tom Curran walks out ➡️Tom Curran walks back!
📹@ILT20Official | #ILT20 pic.twitter.com/3CMJ1WjeTt
— ESPNcricinfo (@ESPNcricinfo) January 25, 2025
പന്ത് ഫീൽഡ് ചെയ്ത എമിറേറ്റ്സ് താരം കയ്റൻ പൊള്ളാർഡ്, അവരുടെ ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാന് പന്ത് എറിഞ്ഞുനൽകി. പന്ത് ഡെഡ് ആകുന്നതിനു മുൻപേ ടോം കറൻ ക്രീസ് വിട്ടത് ശ്രദ്ധയിൽപ്പെട്ട പുരാൻ, സ്റ്റംപിളക്കി റണ്ണൗട്ടിന് അപ്പീൽ ചെയ്തു. ഫീൽഡ് അംപയർമാർ അന്തിമ തീരുമാനം തേഡ് അംപയറിനു വിട്ടു. നിയമപരമായി പന്ത് ഡെഡ് ആകും മുൻപേ ക്രീസ് വിട്ട ടോം കറൻ ഔട്ട് ആണെന്ന് തേഡ് അംപയർ വിധിച്ചു.
ആശയക്കുഴപ്പത്തിനിടെ ഔട്ട് അംഗീകരിച്ച് ടോം കറൻ പവലിയനിലേക്ക് മടങ്ങുമ്പോഴാണ്, ടീമിന്റെ തീരുമാനം തിരുത്തണമെന്ന ആവശ്യവുമായി എമിറേറ്റ് പരിശീലകൻ ആൻഡി ഫ്ലവർ ബൗണ്ടറി ലൈനിന് അരികിലെത്തിയത്. ആ വിക്കറ്റിന്റെ ആവശ്യമില്ലെന്നും ടോം കറനെ ബാറ്റിങ് തുടരാൻ അനുവദിക്കണമെന്നും ആൻഡി ഫ്ലവർ തന്റെ ടീമിനോട് ആവശ്യപ്പെട്ടു. ഗൾഫ് ജയന്റ്സ് താരങ്ങൾ കയ്യടിയോടെയാണ് ആൻഡി ഫ്ലവറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തത്.
തുടർന്നുള്ള രണ്ട് ഓവറിൽ ഗൾഫ് ജയന്റ്സ് ടോം കറന്റേത് ഉൾപ്പെടെ രണ്ടു വിക്കറ്റ് കൂടി നഷ്ടമാക്കിയെങ്കിലും, അവസാന പന്തിൽ സിംഗിൾ നേടി വിജയത്തിലെത്തി. നാടകീയ മത്സരത്തിൽ അവസാന പന്തിൽ തോൽവി വഴങ്ങിയെങ്കിലും, ആൻഡി ഫ്ലവറിനും ടീമിനും ക്രിക്കറ്റ് ആരാധകർ വലിയ കയ്യടിയാണ് നൽകിയത്.
English Summary:
Tom Curran survives despite given run out as MI Emirates coach shows spirit of cricket to deny Nicholas Pooran’s efforts
TAGS
Nicholas Pooran
UAE Cricket Team
Viral Video
Kieron Pollard
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]