രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തിളങ്ങാനായില്ലെങ്കിലും, ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ രാജ്യാന്തര ട്വന്റി20 റെക്കോർഡ് മറികടക്കാൻ സഞ്ജു സാംസണിന് അവസരം. രാജ്യാന്തര ട്വന്റി20യിൽ റൺവേട്ടക്കാരുടെ പട്ടികയിലാണ് ഗംഭീറിനെ മറികടക്കാൻ സഞ്ജുവിന് അവസരമുള്ളത്. അതിന് ഇനി വേണ്ടത് 92 റൺസ് മാത്രം. ആദ്യ രണ്ടു മത്സരങ്ങളിൽനിന്ന് 31 റൺസ് മാത്രം നേടിയ സഞ്ജു, രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ട്വന്റി20യിൽ ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
രാജ്യാന്തര ട്വന്റി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നിലവിൽ 13–ാം സ്ഥാനത്താണ് സഞ്ജു സാംസൺ. 39 മത്സരങ്ങളിൽനിന്ന് 27.12 ശരാശരിയിൽ സമ്പാദ്യം 841 റൺസ്. തൊട്ടുമുന്നിലുള്ള ഗംഭീർ 37 മത്സരങ്ങളിൽനിന്ന് 27.41 ശരാശരിയിൽ നേടിയത് 932 റൺസ്. മത്സരങ്ങളുടെ എണ്ണത്തിൽ സഞ്ജു ഗംഭീറിനു മുന്നിലാണെങ്കിലും, ഇന്നിങ്സുകളിൽ ഒന്നു പിന്നിലാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളിൽ റൺവേട്ടയിൽ സഞ്ജുവിനു മുന്നിലുള്ളത് രണ്ടു പേർ മാത്രമാണ്. 80 കളികളിൽനിന്ന് 2582 റൺസുമായി പട്ടികയിൽ മൂന്നാമതുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഒരാൾ. 39.72 ശരാശരിയിൽ 167.55 സ്ട്രൈക്ക് റേറ്റിലാണ് സൂര്യയുടെ റൺവേട്ട. സഞ്ജുവിനു മുന്നിലുള്ള മറ്റൊരാൾ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ്. 111 മത്സരങ്ങളിൽ 87 ഇന്നിങ്സുകളിൽ നിന്നായി 1710 റൺസാണ് പാണ്ഡ്യയുടെ സമ്പാദ്യം. 27.58 ശരാശരിയിൽ 141.55 സ്ട്രൈക്ക് റേറ്റിലാണ് പാണ്ഡ്യയുടെ പ്രകടനം.
റൺവേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത് വിരമിച്ച രണ്ടു പേരാണ്. 159 മത്സരങ്ങളിൽനിന്ന് 32.05 ശരാശരിയിൽ 140.89 സ്ട്രൈക്ക് റേറ്റിൽ 4231 റൺസുമായി രോഹിത് ശർമയാണ് മുന്നിൽ. 125 മത്സരങ്ങളിൽനിന്ന് 48.69 ശരാശരിയിൽ 137.04 സ്ട്രൈക്ക് റേറ്റിൽ 2582 റൺസടിച്ച വിരാട് കോലി രണ്ടാമതും നിൽക്കുന്നു.
അതേസമയം, രാജ്യാന്തര ട്വന്റി20യിലെ സെഞ്ചറികളുടെ എണ്ണത്തിൽ ഇന്ത്യൻ താരങ്ങളിൽ മൂന്നാമനാണ് സഞ്ജു. അഞ്ച് സെഞ്ചറികളുമായി രോഹിത് ശർമ ഒന്നാമതും നാലു സെഞ്ചറികളുമായി സൂര്യകുമാർ യാദവ് രണ്ടാമതും നിൽക്കുന്ന പട്ടികയിൽ മൂന്ന് സെഞ്ചറികളാണ് മൂന്നാമതുള്ള സഞ്ജുവിന്റെ സമ്പാദ്യം.
English Summary:
Sanju Samson Needs 92 Runs To Overtake Head Coach Gautam Gambhir In Huge Batting List
TAGS
Indian Cricket Team
Sanju Samson
Gautam Gambhir
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]