കോഴിക്കോട് ∙ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഹോപ്സ് ഫുട്ബോൾ ക്ലബിനെയാണ് ഗോകുലത്തിന്റെ വനിതകൾ മുട്ടുകുത്തിച്ചത്. ഉഗാണ്ടൻ താരം ഫസീലയുടെ ഇരട്ട ഗോളായിരുന്നു ഗോകുലത്തിന് തുണയായത്. 40, 82 മിനുട്ടുകളിലാണ് ഫസീലയുടെ ഗോളുകൾ പിറന്നത്.
മത്സരം തുടങ്ങിയ നിമിഷം മുതൽ ഇരു ടീമുകളും അക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞു കളിച്ചു. ഒടുവിൽ ഗോകുലം ആഗ്രഹിച്ച സമയം എത്തി. 42 മിനുട്ടിൽ ഫസീല ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. ഒരു ഗോൾ ലീഡ് നേടിയതോടെ ആത്മവിശ്വാസത്തോടെ വനിതകൾ പന്തു തട്ടി. ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി പൂർത്തിയാക്കിയ ഗോകുലം രണ്ടാം പകുതിയിൽ രണ്ടു തവണ ഹോപ്സിന്റെ വല ചലിപ്പിച്ചു.
രണ്ടാം പകുതിയിൽ എതിർ ടീമിനെ ശക്തമായി പ്രതിരോധിച്ച ഗോകുലം, 82 ാം മിനുട്ടിൽ രണ്ടാം ഗോളും നേടി. ഇത്തവണയും ഫസീല തന്നെയായിരുന്നു സ്കോറർ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരു ഗോൾ കൂടി നേടി ഗോകുലം വിജയം ഉറപ്പിച്ചു. 94 മിനുട്ടിൽ കാതറിന്റെ വകയായിരുന്നു മൂന്നാം ഗോൾ. ജയിച്ചതോടെ നാലു മത്സരത്തിൽ നിന്ന് ഗോകുലത്തിന് എട്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഗോകുലം. ഫെബ്രുവരി രണ്ടിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
“മത്സരത്തിന്റെ തുടക്കം മുതൽ പന്ത് ഹോൾഡ് ചെയ്ത് കളിക്കാൻ സാധിച്ചെന്നും പ്രതിരോധത്തിലെ കരുത്താണ് ഗോൾ വഴങ്ങാതിരിക്കാൻ കാരണമെന്നും പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി. തുടർച്ചയായ രണ്ടു ജയങ്ങൾ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. തുടർന്നുള്ള മത്സരങ്ങളിൽ ഈ ആത്മവിശ്വാസം കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Gokulam Kerala FC: Former champions Gokulam Kerala FC moved to the second spot in the Indian Women’s League 2024-25 points table with a comfortable 3-0 win over HOPS FC at the EMS Corporation Stadium on Sunday.
TAGS
Gokulam Kerala FC
Football
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]