മെൽബൺ∙ ഓസ്ട്രേലിയൻ ബാറ്റർ സാം കോൺസ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ നടപടിയുണ്ടാകും. മെൽബൺ ടെസ്റ്റിന്റെ ആദ്യ ദിനമാണ് മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെ സാം കോൺസ്റ്റാസും വിരാട് കോലിയും കൂട്ടിമുട്ടിയത്. മാച്ച് ഫീയുടെ 20 ശതമാനം തുക വിരാട് കോലി പിഴയായി അടയ്ക്കേണ്ടിവരും. കോലിക്കു മുകളിൽ ഒരു ഡീമെറിറ്റ് പോയിന്റും വരും.
ആകാശ്ദീപിന്റെ നിർബന്ധത്തിൽ റിവ്യൂ എടുത്തു, രണ്ടാം അവസരവും പാഴാക്കി; അസ്വസ്ഥനായി രോഹിത്
Cricket
ടോസ് നേടിയ ഓസ്ട്രേലിയ മത്സരത്തിൽ ബാറ്റു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 10–ാം ഓവറിനിടെയായിരുന്നു വിരാട് കോലി സാം കോൺസ്റ്റാസിനെ തള്ളിയത്. ഓസ്ട്രേലിയൻ യുവതാരം ഇതു ചോദ്യം ചെയ്തതോടെ വിരാട് കോലി തിരിച്ചുവന്നു താരത്തോടു ചൂടായി. ഇരുവരും തമ്മിൽ വാക്കേറ്റം തുടർന്നതോടെ ഓസീസ് ബാറ്റർ ഉസ്മാൻ ഖവാജയും അംപയർമാരും ചേർന്നാണ് ഇരുവരെയും ശാന്തരാക്കിയത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോലിയുടെ പ്രതികരണം അനാവശ്യമായിപ്പോയെന്ന് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പ്രതികരിച്ചു. ഗ്രൗണ്ടിലെ മത്സരത്തിനിടെ ഇതൊക്കെ സാധാരണ സംഭവമാണെന്നും കാര്യമായി എടുക്കേണ്ടെന്നുമായിരുന്നു സാം കോൺസ്റ്റാസ് മാധ്യമങ്ങളോടു പ്രതികരിച്ചത്. ഓപ്പണറായി ഇറങ്ങിയ സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസെടുത്താണ് ആദ്യ ഇന്നിങ്സിൽ പുറത്തായത്.
English Summary:
Kohli fined 20% of his match-fee
TAGS
Virat Kohli
Indian Cricket Team
Australian Cricket Team
Board of Cricket Control in India (BCCI)
International Cricket Council (ICC)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com