
കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗില്‍ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ മുഹമ്മദൻ എസ്സിക്കെതിരെ ഹൈദരാബാദിന്റെ ഗോളടിമേളം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഹൈദരാബാദ് ജയിച്ചത്. സീസണിൽ ഹൈദരാബാദിന്റെ ആദ്യ വിജയമാണിത്. മുഹമ്മദൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആദ്യ പകുതി മുതൽ ഹൈദരാബാദിനായിരുന്നു ആധിപത്യം.
അലൻ മിറാൻഡ (നാലാം മിനിറ്റ്, 15), സ്റ്റെഫാൻ സാപിക് (12), പരാഗ് ശ്രീവാസ് (51) എന്നിവരാണ് ഹൈദരാബാദിനായി ഗോളുകൾ നേടിയത്. മുഹമ്മദൻസിന്റെ മറുപടി ഗോളിനുള്ള ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. പോയിന്റ് പട്ടികയിൽ ഹൈദരാബാദ് 11–ാം സ്ഥാനത്തും മുഹമ്മദൻ 12–ാമതുമാണ്.
English Summary:
Hyderabad FC beat Mohammedan SC in ISL
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]