
ഗുവാഹത്തി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വമ്പന്‍ വിജയം. പോയിന്റു പട്ടികയിലെ രണ്ടാമൻമാരായ ജാംഷഡ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് തകർത്തുവിട്ടത്. 29–ാം മിനിറ്റിൽ സ്റ്റീഫൻ ഇസെ ചുവപ്പു കാർഡു കണ്ടു പുറത്തായതോടെ ജാംഷഡ്പൂർ പത്തുപേരുമായാണ് കളിയിൽ ഭൂരിഭാഗവും കളിച്ചത്.
ആദ്യ പകുതിയിൽ രണ്ടുഗോളുകൾക്കു മുന്നിലായിരുന്ന നോർത്ത് ഈസ്റ്റ് പിന്നീട് മൂന്നു തവണ കൂടി ലക്ഷ്യം കാണുകയായിരുന്നു. മൊറോക്കൻ താരം അലാദിൻ അജേരി (5,90), പാർഥിപ് ഗോഗോയ് (44,55), മകാര്ടൻ ലൂയിസ് നിക്സൻ (82) എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ ഗോൾ സ്കോറര്‍മാർ. തോറ്റെങ്കിലും 12 പോയിന്റുമായി ജാംഷഡ്പൂർ രണ്ടാം സ്ഥാനത്തുണ്ട്. എട്ടു പോയിന്റുള്ള നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണ്.
English Summary:
Jamshedpur FC vs North East United Match Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]