കോഴിക്കോട്∙ ദേശീയ വനിതാ ഫുട്ബോൾ ടീമംഗം ജ്യോതി ചൗഹാൻ ഗോകുലം കേരള എഫ്സിയിൽ. ക്രൊയേഷ്യൻ ക്ലബ്ബായ ജിഎൻകെ ഡൈനാമോയിൽ നിന്നാണ് ജ്യോതി ചൗഹാൻ ഗോകുലത്തിലെത്തിയത്. കഴിഞ്ഞ സീസണിൽ ക്രൊയേഷ്യൻ ഫുട്ബോൾ കപ്പ് ജേതാക്കളായ ടീമിനു വേണ്ടി സെമിയിലും ക്വാർട്ടർ ഫൈനലിലും ജ്യോതി ഗോൾ നേടിയിരുന്നു.
2021ൽ ഇന്ത്യൻ വനിതാ ലീഗ് ചാംപ്യൻമാരായ ഗോകുലം ടീമിനൊപ്പം ജ്യോതി ഉണ്ടായിരുന്നു. തുടർന്നാണ് ക്രൊയേഷ്യൻ ക്ലബ്ബിലെത്തിയത്.
English Summary:
National team player Jyoti Chouhan to Gokulam Kerala FC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]